മലയാളത്തിലെ മറ്റ് താരങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയരത്തില്‍ മമ്മൂട്ടി!

ശനി, 12 ഓഗസ്റ്റ് 2017 (10:05 IST)

മലയാളത്തിന്റെ അഭിമാനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. ഇന്ത്യയില്‍ നിന്നും ഓസ്കാര്‍ ലഭിക്കാന്‍ സാധ്യതയുള്ള ഏറ്റവും മികച്ച 15 അഭിനേതാക്കളില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുമുണ്ട്. 
 
മലയാളികള്‍ക്ക് മൊത്തം അഭിമാനിക്കാനുള്ള വകയാണിത്. ദി സിനിമഹോളിക്ക് എന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം ദീര്‍ഘകാലം നടത്തിയ സര്‍വേയിലാണ് കമല്‍‌ഹാസനൊപ്പം മമ്മൂട്ടിയും ഉള്‍പ്പെട്ടിരിക്കുന്നത്. ഏറ്റവും മികച്ച 15പേരുടെ പട്ടികയാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
പഴയകാല നടി നര്‍ഗിസ് ഒന്നാമതെത്തിയ പട്ടികയില്‍ മമ്മൂട്ടി ഏഴാം സ്ഥാനത്താണ്. രണ്ടാമത് കമല്‍ഹാസനും. ബലരാജ് ഷാഹിനി, നസറുദ്ദീന്‍ ഷാ എന്നിവര്‍ക്ക് പിന്നാലെയാണ് മമ്മൂട്ടി ലിസ്‌ററിലിടം പിടിച്ചത്. അതേസമയം, മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ആദ്യ 15ല്‍ ഇടം പിടിക്കാനായില്ല. 
 
അതേസമയം, ഏറ്റവും മികച്ച 20 ഇന്ത്യന്‍ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ചിത്രമുണ്ട്. 17ആമതായി മേഹന്‍ലാലിന്റെ ദ്യശ്യം തെരഞ്ഞെടുത്തു. ഈ ലിസ്റ്റില്‍ നിവിന്‍ പോളിയുടെ പ്രേമം 14ആമതായി ഇടം പിടിച്ചു. അമീര്‍ ഖാന്റെ ലഗാനാണ് ഈ വിഭാഗത്തില്‍ ഒന്നാമത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു ?- വളരെ നല്ല അനുഭവമായിരുന്നുവെന്ന് നടന്‍ !

മലയാളത്തില്‍ ആനന്ദം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് റോഷന്‍ മാത്യു. ...

news

മാതളനാരങ്ങയ്ക്ക് ശേഷം പൂര്‍ണ നഗ്നയായി ഇഷ ഗുപ്ത; ചിത്രങ്ങള്‍ കാണാം

സമീപകാലത്തായി ബോളിവുഡ് താരം ഇഷ ഗുപ്ത ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഫോട്ടോ ഷൂട്ട് നടത്തി ...

news

ഏതു സ്ത്രീയും ഒരു പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്ന കാര്യം മോഹന്‍ലാലില്‍ നിന്നും ലഭിക്കും: ശ്വേതാമേനോന്‍

ഒരു പുരുഷനില്‍ നിന്നും ഏത് സ്ത്രീയും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും രണ്ട് ...

news

ഹിന്ദി സിനിമയ്ക്ക് ഇനി പുതിയ സല്‍മാന്‍; സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ !

മലയാള സിനിമയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന് ആരാധകര്‍ ഒരു പാടുണ്ട്. ...