Widgets Magazine Widgets Magazine
Widgets Magazine

മമ്മൂട്ടി വിശ്രമിക്കുന്നു, മോഹന്‍ലാലിനെ മലര്‍ത്തിയടിച്ച് ദുല്‍ക്കര്‍ !

തിങ്കള്‍, 30 ജനുവരി 2017 (14:09 IST)

Widgets Magazine
Mammootty, Mohanlal, Dulquer, Jomonte Suvisheshangal, Surya TV, Mazhavil Manorama, Munthirivallikal Thalirkkumbol,  മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ക്കര്‍, ജോമോന്‍റെ സുവിശേഷങ്ങള്‍, സൂര്യ ടി വി, മഴവില്‍ മനോരമ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മത്സരത്തില്‍ നിന്ന് മമ്മൂട്ടി മാറിനില്‍ക്കുകയാണ്. പകരം കളം പിടിച്ചടക്കി ദുല്‍ക്കര്‍ സല്‍മാന്‍ മുന്നേറുന്നു. മോഹന്‍ലാലിനെ മലര്‍ത്തിയടിച്ച് ദുല്‍ക്കര്‍ കരുത്ത് കാട്ടിയ ഒരു സംഭവം ഉണ്ടായിരിക്കുന്നു.
 
മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ക്കറിന്‍റെ ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകള്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിക്കുകയാണല്ലോ. ഈ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റുകള്‍ വില്‍ക്കുമ്പോഴാണ് ദുല്‍ക്കര്‍ മോഹന്‍ലാലിനെ മറികടന്നത്.
 
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സൂര്യാ ടി വിയാണ് വാങ്ങിയത്. ചിത്രത്തിന് സാറ്റലൈറ്റ് അവകാശത്തുകയായി ലഭിച്ചത് 5.80 കോടി രൂപ. അതേസമയം, ജോമോന്‍റെ സുവിശേഷങ്ങള്‍ മഴവില്‍ മനോരമ വാങ്ങിയത് 6.10 കോടി രൂപയ്ക്കാണ്.
 
ദുല്‍ക്കറിന്‍റെ താരമൂല്യവും സത്യന്‍ അന്തിക്കാട് എന്ന ഘടകവും കുടുംബസിനിമ എന്നതുമാണ് ജോമോന്‍റെ സുവിശേഷങ്ങള്‍ക്ക് വമ്പന്‍ ബിസിനസ് സാധ്യമാക്കിയത്. ജോമോന്‍ തിയേറ്ററുകളില്‍ നടത്തുന്ന തകര്‍പ്പന്‍ പ്രകടനവും സാറ്റലൈറ്റ് തുക കുതിച്ചുയരാന്‍ കാരണമായി. 
 
ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയ ജോമോന്‍റെ സുവിശേഷങ്ങളില്‍ മുകേഷും മുത്തുമണിയും മനോബാലയും പ്രധാനതാരങ്ങളാണ്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആരാണ് മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ? ലിസ്റ്റിൽ മമ്മൂട്ടിയും മോഹൻലാലും ഇല്ല!

മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ ആരാണെന്ന് ചോദിച്ചാൽ ഒരാളുടെ പേരുമാത്രം എ‌ടുത്ത് ...

news

ഒരു ദിവസം കൊണ്ട് കണ്ടത് മൂന്ന് ലക്ഷത്തിലധികം ആളുകള്‍; എസ്ര ഒരു അഡാർ ഐറ്റം തന്നെ!

ക്രിസ്തുമസിന് റിലീസ് ചെയ്യേണ്ടിയിരുന്ന പ്രിഥ്വിരാജ് ചിത്രമാണ് എസ്ര. എന്നാൽ, തീയേറ്റർ സമരം ...

news

മോഹന്‍ലാലിനെ ചിത്രീകരിക്കാന്‍ ഷങ്കറിന്‍റെ ക്യാമറാമാന്‍ വരുന്നു!

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തിന്‍റെ അടുത്ത ...

news

പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും ഒരു മത്സരത്തിലാണ്; ആര്‍ക്കുകിട്ടും ലാലിനെയും ശ്രീനിയെയും?

മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കും. അവര്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമയ്ക്ക് ...

Widgets Magazine Widgets Magazine