മമ്മൂട്ടി വിജയിച്ചിട്ടില്ല, പക്ഷേ ദുല്‍ക്കര്‍ ഒരു കലക്കുകലക്കും!

വെള്ളി, 3 ഫെബ്രുവരി 2017 (11:49 IST)

Widgets Magazine
Bijoy Nambiar, Dulquer Salman, Mammootty, Solo, Vikram, Vivegam, ബിജോയ് നമ്പ്യാര്‍, ദുല്‍ക്കര്‍ സല്‍മാന്‍, മമ്മൂട്ടി, സോളോ, വിക്രം, വിവേകം

ദുല്‍ക്കര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്. മലയാളത്തിന്‍റെ യുവസൂപ്പര്‍താരം ആദ്യമായി നായകനാകുന്ന ഹിന്ദിച്ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാരാണ്. മലയാളത്തിലും തമിഴിലുമായി ദുല്‍ക്കര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സോളോ എന്ന സിനിമയുടെ സംവിധായകനും ബിജോയ് നമ്പ്യാര്‍ തന്നെ.
 
ബോളിവുഡില്‍ ശെയ്ത്താന്‍, ഡേവിഡ്, വസീര്‍ എന്നീ ഹിറ്റുകള്‍ സംവിധാനം ചെയ്തിട്ടുണ്ട് മലയാളിയായ ബിജോയ് നമ്പ്യാര്‍. ഒടുവില്‍ ചെയ്ത ബോളിവുഡ് ചിത്രം വസീറില്‍ അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറുമായിരുന്നു നായകന്‍‌മാര്‍.
 
ഈ വര്‍ഷം തന്നെ ദുല്‍ക്കറിന്‍റെ ബോളിവുഡ് പ്രവേശമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും വിജയചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഹിന്ദിയില്‍ മെഗാഹിറ്റ് സൃഷ്ടിക്കാന്‍ ദുല്‍ക്കറിന് കഴിയുമോ? കാത്തിരിക്കാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഓണം വരുന്നുണ്ട്, മമ്മൂട്ടിയുടെ 100 കോടി സിനിമയും!

മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയതോടെ മമ്മൂട്ടി ആരാധകര്‍ സങ്കടത്തിലാണ്. ...

news

പ്രണയത്തിനായല്ല, ചെങ്കൊടിക്കായാണ് ദുല്‍ക്കര്‍ അമേരിക്കയില്‍ പോയത്!

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ‘സി ഐ എ’ എന്ന് പേരിട്ടു. ‘കോമ്രേഡ് ഇന്‍ ...

news

മമ്മൂട്ടി കരഞ്ഞുകൊണ്ട് വായിച്ച തിരക്കഥ! അതൊരു ഒന്നൊന്നര പടമായിരുന്നു!

ചില സിനിമകൾ തുടങ്ങുമ്പോൾ തന്നെ അതിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ സംവിധായകനും ...

news

മോഹന്‍ലാലിനൊപ്പം ഇനി വരുന്നത് ഹന്‍‌സിക !

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ ...

Widgets Magazine