മഞ്ജു വാര്യരുടെ ആ സിനിമ മോഷണമെന്ന് ആരോപണം; മോഹന്‍ലാല്‍ തന്‍റെ സ്വന്തമെന്ന് സംവിധായകന്‍ !

മോഹന്‍ലാലിനെ അടിച്ചുമാറ്റിയോ? പുതിയ വിവാദം!

Manju Warrier, Mohanlal, Kalavoor Ravikumar, Sajid Yahiya, Indrajith, Mammootty,  മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലവൂര്‍ രവികുമാര്‍, സാജിദ് യഹിയ, ഇന്ദ്രജിത്ത്, മമ്മൂട്ടി
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (20:43 IST)
ഇന്ദ്രജിത്തിനെയും മഞ്ജുവാര്യരേയും ജോഡിയാക്കി നിര്‍മ്മിക്കുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനെതിരെ സംവിധായകന്‍ കലവൂര്‍ രവികുമാര്‍ രംഗത്ത്. ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥ മോഷ്‌ടിച്ചാണ് ഈ സിനിമ സൃഷ്ടിക്കുന്നതെന്നാണ് കലവൂരിന്‍റെ ആരോപണം. ‘ഇടി’യുടെ സംവിധായകന്‍ സാജിദ് യഹിയയാണ് ‘മോഹന്‍ലാല്‍’ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

സാജിദ് യഹിയയ്ക്കെതിരെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് പരാതി നല്‍കാനൊരുങ്ങുകയാണ് കലവൂര്‍ രവികുമാര്‍. മോഹന്‍ലാലിന്‍റെ ഒരു ആരാധികയുടെ കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായിരുന്നു ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന കഥയുടെ പ്രമേയം. തന്നോട് അനുവാദം ചോദിക്കാതെയാണ് ഇപ്പോള്‍ ഈ ആശയം സ്വീകരിച്ച് സിനിമയുണ്ടാക്കുന്നതെന്ന് കലവൂര്‍ ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :