മോഹന്‍ലാലിന് ഹാട്രിക് ഹിറ്റ്, എതിരാളികള്‍ പോലും കൊതിക്കും ഈ വിജയം!

മോഹന്‍ലാല്‍ യൂട്യൂബ് രാജാവ്!

Mohanlal, Oppam, Oppam Song, Priyadarshan, Dulquer Salman, Janatha Garage, Kammatippadam, മോഹന്‍ലാല്‍, ഒപ്പം, ഒപ്പം ഗാനം, പ്രിയദര്‍ശന്‍, ദുല്‍ക്കര്‍ സല്‍മാന്‍, ജനതാ ഗാരേജ്, കമ്മട്ടിപ്പാടം
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (12:24 IST)
മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രമാണ് ‘ഒപ്പം’. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും വൈറലാകുകയും ചെയ്തു. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു മലയാള സിനിമാ ഗാനത്തിന് ഇത്രയധികം പ്രശംസ ലഭിക്കുന്നത്.

ജൂലൈ 22ന് പുറത്തിറങ്ങിയ ‘ഒപ്പം’ട്രെയിലറും പത്തുലക്ഷത്തിലധികം പേര്‍ കണ്ട് വന്‍ ഹിറ്റായിരുന്നു. മേയ് 21ന് പുറത്തുവിട്ട ‘പുലിമുരുകന്‍’ ടീസറും 10 ലക്ഷത്തിലധികം പേര്‍ കണ്ടു. ജൂലൈ ആറിന് പുറത്തുവന്ന ജനതാ ഗാരേജ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ മലയാളം ടീസര്‍ കണ്ടവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്.

ഇതിന് സമാനമായ തരംഗം യൂട്യൂബില്‍ തീര്‍ക്കാന്‍ മലയാളത്തില്‍ നിന്ന് ദുല്‍ക്കര്‍ സല്‍മാന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ദുല്‍ക്കറിന്‍റെ ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നിവയുടെ ട്രെയിലറുകളും ടീസറുകളുമെല്ലാം മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :