Widgets Magazine Widgets Magazine
Widgets Magazine

ബാഹുബലിയും പുലിമുരുകനും സത്യം തന്നെ, പക്ഷേ ആ മലയാളി താരം മോഹന്‍ലാല്‍ അല്ല!

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (07:48 IST)

Widgets Magazine

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് ബാഹുബലി. അതുപോലെ കളക്ഷന്റെ കാര്യത്തില്‍ നൂറ് കോടി കടന്ന മലയാള ചിത്രമാണ് പുലിമുരുകന്‍. ചിത്രം തമിഴിലും തെലുങ്കിലും ഇറങ്ങിയിരുന്നു. കൂടാതെ മോഹന്‍ലാലിന്റെ ജനതാഗാരേജും തെലുങ്ക് ചിത്രമായിരുന്നു. രണ്ട് ഹിറ്റ് ചിത്രങ്ങള്‍ തെലുങ്കില്‍ സംഭാവന ചെയ്തതോടെ മോഹന്‍ലാല്‍ എന്ന നടന് തെലുങ്ക് നാട്ടില്‍ ജനപ്രീതിയും വര്‍ധിച്ചു. 
 
‘ബാഹുബലിയും പുലിമുരുകനും’ അഥവാ മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ മോഹനാലിനൊപ്പം അഭിനയിക്കാന്‍ പ്രഭാസ് താല്‍പ്പര്യവും പ്രകടിപ്പിച്ചിരുന്നു. ഇതോടെ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം സാഹോയില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സാഹോയില്‍ അഭിനയിക്കുന്ന മലയാളി താരം മോഹന്‍ലാല്‍ അല്ല, മറിച്ച് ലാല്‍ ആണ്.
 
ശ്രദ്ധ കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫിനൊപ്പം ഇന്ത്യയിലെ വിവിധ ഭാഷാസിനിമകളില്‍ നിന്നും താരങ്ങള്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. 150 കോടി ബജറ്റില്‍ ഇതിനകം ചിത്രീകരണമാരംഭിച്ച ആക്ഷല്‍ ത്രില്ലര്‍ ചിത്രമാണ് 'സാഹൊ'. പ്രഭാസും മോഹന്‍ലാലും ഒന്നിക്കുന്നതിനായി ഇനിയും ആരാധകര്‍ കാത്തിരിക്കണം. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘ചേച്ചിയൊക്കെ എത്രയോ കാലം മുന്‍പേ ഇന്‍ഡസ്ട്രിയില്‍ നിന്നും പോയതല്ലേ’ - ശാന്തി കൃഷ്ണയോട് നിവിന്റെ ഭാര്യ!

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നത് ...

news

21 വര്‍ഷമായിട്ട് ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റേക്കോര്‍ഡ്! - അത് മോഹന്‍ലാലിന് സ്വന്തം!

മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും അത് തകര്‍ക്കുന്ന കാര്യത്തിലും ...

news

'എന്നെ മാനസികരോഗിയാക്കി'; ഹൃതിക് റോഷനെതിരെ തുറന്നടിച്ച് കങ്കണ !

ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ചയായ പ്രണയബന്ധങ്ങളിലൊന്നായിരുന്നു ഹൃതിക് കങ്കണ ജോഡികളുടേത്. ...

news

‘ഞങ്ങള്‍ തയ്യാര്‍, എന്തുകൊണ്ട് നുണപരിശോധന നടത്തുന്നില്ല?’ - പൊലീസിനെ വെട്ടിലാക്കി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

Widgets Magazine Widgets Magazine