ഫാന്‍സുകാരോട് പൊട്ടിത്തെറിച്ച് വിജയ്!

‘ഒരു സ്ത്രീക്കുമെതിരെ അങ്ങനെ പറയരുത്’ - ഫാന്‍സിന് താക്കീതുമായി വിജയ്

aparna| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2017 (12:28 IST)
ഇളയദളപതിയുടെ സുറ എന്ന ചിത്രത്തെ വിമര്‍ശിച്ച ധന്യാ രാമന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനമായിരുന്നു. വിജയ് ആരാധകര്‍ കൂട്ടത്തോടെ എത്തി ധന്യയെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഫാന്‍സിനെ താക്കീത് ചെയ്തിരിക്കുകയാണ് വിജയ്. ഒപ്പം മാധ്യമ പ്രവര്‍ത്തയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു സൂപ്പര്‍ താരം. ധന്യയ്ക്കെതിരെ നടത്തുന്ന അശ്ലീല വര്‍ഷം അവസാനിപ്പിക്കണമെന്ന് വിജയ് ഫാന്‍സിനോട് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കരുതെന്ന് വിജയ് തന്റെ ഫാന്‍സിനോട് പ്രസ്താവനയിലൂടെ പറഞ്ഞു.

‘ഞാന്‍ ഈ സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കുന്നു. ആര്‍ക്കും ആരുടേയും സിനിമകളെ വിമര്‍ശിക്കാനുള്ള ആവിഷ്ക്കാര സ്വാതന്ത്യമുണ്ട്. ഒരു സ്ത്രീക്കുമെതിരെയും മോശം ഭാഷ ഉപയോഗിക്കരുതെന്നാണ് എന്റെ അഭിപ്രായം‘ - വിജയ് പ്രസ്താവനയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :