പ്രണവ് തനിക്ക് ആരാണെന്ന വെളിപ്പെടുത്തലുമായി പ്രിയദർശൻറെ മകൾ

തിങ്കള്‍, 17 ജൂലൈ 2017 (18:37 IST)

Widgets Magazine
Pranav Mohanlal, Kalyani, Priyadarshan, Lissy, Mohanlal, Jeethu Joseph, പ്രണവ് മോഹൻലാൽ, കല്യാണി, പ്രിയദർശൻ, ലിസി, മോഹൻലാൽ, ജീത്തു ജോസഫ്

പ്രണവ് മോഹൻലാലിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രിയദർശൻറെ മകൾ കല്യാണി. താനും പ്രണവും പ്രണയത്തിലാണെന്നുള്ള വാർത്തകൾക്ക് കൃത്യമായ മറുപടി നൽകിയാണ് കല്യാണി ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
 
മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രണവിനെക്കുറിച്ച് കല്യാണി പറയുന്നത്. അത് ഇങ്ങനെയാണ്. "ലാലങ്കിളിന്റെ മകൻ അപ്പുച്ചേട്ടൻ( പ്രണവ് മോഹൻലാൽ) ആണ് ഞങ്ങളുടെ ഫാമിലി സർക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടൻ ജീവിക്കുന്നതു കാണുമ്പോൾ അത്ഭുതമാണ്. ഒരു ടീ ഷർട്ടും ഒരു ജീൻസും ഒരു ചപ്പലും ഉണ്ടെങ്കിൽ അപ്പുച്ചേട്ടനു സന്തോഷമായി ജീവിക്കാനാകും. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്നു ചില മെസേജുകൾ വന്നു. അന്ന് അപ്പുച്ചേട്ടനും ഞങ്ങളും ചിരിച്ചതിനു കണക്കില്ല. കുട്ടിക്കാലം മുതൽ എന്റെ ചേട്ടനും ഫ്രണ്ടുമാണ് അപ്പുച്ചേട്ടൻ. ഞങ്ങൾ ഒരു കുടുംബം തന്നെയാണ്. അന്നുതന്നെ അപ്പുച്ചേട്ടൻ ഞങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടൻ" - കല്യാണി പറയുന്നു.
 
ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ആദി' എന്ന ചിത്രത്തിൻറെ തിരക്കിലാണ്. അതേസമയം തന്നെ കല്യാണിയും അഭിനയലോകത്തേക്ക് കടക്കുകയാണ്. നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനേനി നായകനാകുന്ന പുതിയ ചിത്രത്തിൽ കല്യാണിയാണ് നായിക.
 
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻWidgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ ലിസി മോഹൻലാൽ ജീത്തു ജോസഫ് Lissy Mohanlal Kalyani Priyadarshan Pranav Mohanlal Jeethu Joseph

Widgets Magazine

സിനിമ

news

നടിയുടെ വീഡിയോ വിദേശത്തുനിന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ നീക്കം? ജാഗ്രത പാലിച്ച് സൈബർ പൊലീസ്

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയെന്ന് ഉറപ്പുകിട്ടിയതോടെ സൈബർ ...

news

ദിലീപ് വിഷയത്തിൽ മമ്മൂട്ടി പൊട്ടിത്തെറിച്ചു, ഉമ്മൻ‌ചാണ്ടിയും ചെന്നിത്തലയും ഞെട്ടി!

മലയാള സിനിമാലോകം ആകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്. നേരത്തേ തന്നെ രൂപപ്പെട്ടിരുന്ന രണ്ടു ചേരി ...

Widgets Magazine