പിങ്കി കുട്ടിയല്ല, ആറ് കുട്ടികളുടെ അമ്മയാണ്; തീയേറ്റർ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും ഉടനെത്തും

വെള്ളി, 13 ഒക്‌ടോബര്‍ 2017 (09:17 IST)

'ആട് ഒരു ഭീകര ജീവിയാണ്’ തിയേറ്ററുകളില്‍ വിജയമൊന്നുമായിരുന്നില്ല. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആ ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. റിലീസായ സമയത്ത് നെഗറ്റീവ് നിരൂപണത്തിന്‍റെ ഇരയായി സിനിമ മാറി. എന്നാല്‍ സിനിമ വന്നുപോയി മാസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആരാധകരുള്ള ചിത്രങ്ങളിലൊന്നായി ആട് മാറി.
 
ആട് വിജയിച്ചില്ലെങ്കിലും ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രം ഹിറ്റായി മാറിയിരുന്നു. ഷാജി പാപ്പനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി ആടിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ പിങ്കി എന്ന ആട് കേന്ദ്രകഥാപാത്രം തന്നെയായിരുന്നു.
 
ഈ കുഞ്ഞാടിനെ ലഭിച്ചത് മുതല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ കഥ. അന്ന് കുഞ്ഞായിരുന്ന പിങ്കി ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. ആറ് കുട്ടികളുടെ മാതാവാണിപ്പോള്‍. സംവിധായകന്‍ മിഥുന്‍ മാനുല്‍ തോമസ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ഞാനെന്റെ ജീവിതം ആന്റണിയെ ഏൽപ്പിക്കുന്നു' - ആന്റണി പെരുമ്പാവൂരിനോട് മോഹൻലാൽ

'ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു' നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് നടൻ ...

news

അഞ്ഞൂറാനായി നിവിൻ പോളി വരുന്നു! സംവിധാനം - രാജീവ് രവി

നാടകാചാര്യൻ, സാഹിത്യകാരൻ, നടൻ എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച എൻ എൻ പിള്ളയുടെ ജീവിതം ...

news

ശാലിനി റെഡി, ഇനി പാർവതിയും നസ്രിയയും? - ദുൽഖറിനു വീണ്ടും നാലു നായികമാർ

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയിൽ നാലു നായികമാരായിരുന്നു ദുൽഖറിനുണ്ടായിരുന്നത്. ...

news

നിവിന്‍ പോളിക്ക് ലഭിച്ച ആ സര്‍പ്രൈസ് ഗിഫ്റ്റ് ഇതായിരുന്നോ?

വിനീത് ശ്രീനിവാസന്‍ സംവിധനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി ...