പതിനഞ്ച് വയസുകാരി മകൾ ഗർഭിണി ആയപ്പോൾ... - കാണണം ഈ വീഡിയോ

ചൊവ്വ, 30 ജനുവരി 2018 (16:13 IST)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി കളിച്ച് കൊണ്ടിരിക്കുന്ന പെൺകുട്ടി വീട്ടിലെത്തുമ്പോൾ അമ്മയോട് പറയുകയാണ് 'ഞാൻ ഗർഭിണിയാണെന്ന്'. അതും പത്താം ക്ലാസിൽ പഠിക്കുന്ന മകൾ. പ്രത്യേകിച്ച് പഠിപ്പിക്കുന്ന ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുതെന്ന മനോഭാവം കാത്തുസൂക്ഷിക്കുന്ന ഒരച്ഛന്റെ മകൾ കൂടിയാണവൾ. 
 
അത്തരമൊരു അവസ്ഥയാണ് 'മാ' എന്ന തമിഴ് ഷോർട്ട് ഫിലിമിൽ ആവിഷ്കരിക്കുന്നത്. ജീവിതത്തിൽ ഒരമ്മ നേരിടേണ്ടി വരുന്ന സാഹചര്യവും അതിനെ ആ അമ്മ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഷോർട്ട് ഫിലിമിൽ വ്യക്തമാക്കുന്നുണ്ട്. 10 ലക്ഷം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരൂപക പ്രശംസ നേടി മുന്നേറുകയാണ് ചിത്രം.
 
മലയാള സിനിമയിലെ മികച്ച ബാലതാരങ്ങളിലൊരാളായ അനിഖയാണ് മകളായി വേഷമിടുന്നത്. പച്ചയായ ജീവിത കഥകളിൽ ശ്രദ്ധ നൽകുന്ന കനി കുസൃതി ആണ് അമ്മയായി എത്തുന്നത്. സർജുൻ കെഎം സംവിധാനം ചെയ്ത ചിത്രം വെങ്കട് സോമസുന്ദരമാണു നിർമ്മിക്കുന്നത്. സംവിധായകൻ ഗൗതം മേനോന്റെ ഒണ്‍ഡ്രാഗ ക്രിയേഷൻസ് ആണു ചിത്രം യുട്യൂബിൽ റിലീസ് ചെയ്തത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

മമ്മൂക്ക പൊളിച്ചടുക്കി, എന്നാ ഒരു പ്രകടനമാ...; മീനാക്ഷി

ബാലതാരമായി തിളങ്ങി നില്‍ക്കുന്ന താരമാണ് മീനാക്ഷി. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി ...

news

സൂപ്പർതാരത്തിനായി മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു!

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പുതിയ സിനിമയായ 2.0 റിലീസിനായി കാത്തിരിക്കുകയാണ് ...

news

'വീണ്ടും ഡോക്ടറേറ്റ്' - വൈറലായി മോഹൻലാലിന്റെ വാക്കുകൾ

ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ വാക്കുകൾ. മലയാളികളുടെ സ്വന്തം സൂപ്പർതാരത്തെ തേടി ...

news

ആമിര്‍ഖാന്‍ ചിത്രത്തിന് ചെലവ് 15 കോടി, കളക്ഷന്‍ ഇതുവരെ 600 കോടി!

ആമിര്‍ഖാന്‍ നായകനായ ചിത്രത്തിന് ചെലവ് 15 കോടി. ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 600 കോടി. ...

Widgets Magazine