നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു ?- വളരെ നല്ല അനുഭവമായിരുന്നുവെന്ന് നടന്‍ !

ശനി, 12 ഓഗസ്റ്റ് 2017 (12:04 IST)

മലയാളത്തില്‍ ആനന്ദം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് റോഷന്‍ മാത്യു. ആനന്ദത്തിന് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസ പൂര്‍വ്വ മന്‍സൂര്‍ എന്ന ചിത്രത്തിലും നായകനായി എത്തി. ശിവറാം മണി സംവിധാനം ചെയ്യുന്ന മാച്ച് ബോക്‌സാണ് റോഷന്റെ പുതിയ ചിത്രം.
 
എന്നാല്‍ നായകനായി എത്തുന്നതിനു മുന്‍പ് പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയെ ബലാത്സംഗം ചെയ്യുന്ന രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ റോഷനാണ്. ആ അഭിനയാനുഭവം എങ്ങിനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തോട് റോഷന്‍ പറഞ്ഞ മറുപടി ഏറെ രസകരമുള്ളതാണ്.
 
മാച്ച് ബോക്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ എത്തിയപ്പോഴാണ് റോഷന് ആ ചോദ്യം നേരിടേണ്ടി വന്നത്. പുതിയ നിയമത്തില്‍ നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങിനെയുണ്ടായിരുന്നു എന്നാണ് ഒരു പെണ്‍കുട്ടി ചോദിച്ചത്.
 
പേടിപ്പിയ്ക്കുന്ന ഒരു അനുഭവമായിരുന്നു അത് എന്ന് പറഞ്ഞുകൊണ്ടാണ് റോഷന്‍ തുടങ്ങിയത്. നയന്‍താരയെ മുഖത്തടിയ്ക്കുന്നതും തള്ളിത്താഴെയിടുന്നതുമൊക്കെയായ രംഗങ്ങള്‍ ഭയന്ന് കൊണ്ടാണ് ചെയ്തതെന്നു റോഷന്‍ പറഞ്ഞു. പക്ഷെ ഇപ്പോള്‍ ഓര്‍ത്തു നോക്കുമ്പോള്‍ അത് വളരെ നല്ലൊരു അനുഭവമായിരുന്നെന്നും റോഷന്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മാതളനാരങ്ങയ്ക്ക് ശേഷം പൂര്‍ണ നഗ്നയായി ഇഷ ഗുപ്ത; ചിത്രങ്ങള്‍ കാണാം

സമീപകാലത്തായി ബോളിവുഡ് താരം ഇഷ ഗുപ്ത ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഫോട്ടോ ഷൂട്ട് നടത്തി ...

news

മലയാളത്തിലെ മറ്റ് താരങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയരത്തില്‍ മമ്മൂട്ടി!

മലയാളത്തിന്റെ അഭിമാനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി ...

news

ഏതു സ്ത്രീയും ഒരു പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്ന കാര്യം മോഹന്‍ലാലില്‍ നിന്നും ലഭിക്കും: ശ്വേതാമേനോന്‍

ഒരു പുരുഷനില്‍ നിന്നും ഏത് സ്ത്രീയും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും രണ്ട് ...

news

ഹിന്ദി സിനിമയ്ക്ക് ഇനി പുതിയ സല്‍മാന്‍; സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ !

മലയാള സിനിമയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന് ആരാധകര്‍ ഒരു പാടുണ്ട്. ...