ദിലീപ് ആഗ്രഹിക്കുന്നു, ഒരു വമ്പന്‍ ഹിറ്റ്; അതിന് വഴി ഇതേയുള്ളൂ.... !

ബുധന്‍, 15 ഫെബ്രുവരി 2017 (16:19 IST)

Dileep, Vineeth Sreenivasan, Mohanlal, Nivin Pauly, Mammootty, ദിലീപ്, വിനീത് ശ്രീനിവാസന്‍, മോഹന്‍ലാല്‍, നിവിന്‍ പോളി, മമ്മൂട്ടി

ദിലീപിന് ഇപ്പോള്‍ ഒരു പണം‌വാരിപ്പടം വേണം. 2015ല്‍ ‘2 കണ്‍‌ട്രീസ്’ കഴിഞ്ഞ് അത്രയും മികച്ച ഒരു വിജയം ലഭിച്ചിട്ടില്ല. കിംഗ് ലയറും വെല്‍കം ടു സെന്‍‌ട്രല്‍ ജയിലും പ്രതീക്ഷിച്ചത്ര ഹിറ്റുകളായില്ല. ഒരു വമ്പന്‍ ഹിറ്റ് എന്ന ലക്‍ഷ്യവുമായി ദിലീപ് ഇപ്പോള്‍ സമീപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനെയാണ്.
 
തൊട്ടതെല്ലാം പൊന്നാക്കുന്ന വിനീത് ശ്രീനിവാസന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ ദിലീപ് ആയിരിക്കും നായകന്‍. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം ആരംഭിക്കും. 
 
ആദ്യമായാണ് ഒരു സൂപ്പര്‍താരത്തെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സിനിമയൊരുക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളിലൊക്കെ യുവതാരങ്ങളായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
ചെറിയ ബജറ്റില്‍ സിനിമയെടുത്ത് വമ്പന്‍ ഹിറ്റാക്കി മാറ്റാനുള്ള വിനീതിന്‍റെ കഴിവ് തിരിച്ചറിഞ്ഞാണ് ദിലീപ് പുതിയ പ്രൊജക്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. തട്ടത്തിന്‍ മറയത്ത് പോലെ, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പോലെ ഒരു തകര്‍പ്പന്‍ ഹിറ്റാണ് ദിലീപ് ആഗ്രഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മഞ്ജുവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി ആരെന്നറിയുമോ?

ആന്റണി സോണി ആദ്യമായി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ...

news

കുഞ്ചാക്കോ ബോബനെ പറ്റിച്ചു; കട്ടപ്പനയിലെ തട്ടിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

നടൻ കുഞ്ചാക്കോ ബോബനെ കബളിപ്പിച്ച റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

news

ദുല്‍ക്കറാണ് താരം, ജോമോന്‍റെ സുവിശേഷങ്ങള്‍ 50 കോടി ക്ലബിലേക്ക് !

ദുല്‍ക്കര്‍ സല്‍മാന്‍റെ ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ 50 കോടി ക്ലബിലേക്ക്‍. 26 ദിവസങ്ങള്‍ ...

news

ആ ചിത്രം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചു, ചെയ്യാതിരുന്നെങ്കിൽ... : നസ്റിയ

മലയാളികൾക്ക് മാത്രമല്ല തമിഴകത്തിനും പ്രിയപ്പെട്ട നടിയാണ് നസ്റിയ. ഒരുപാട് സിനിമകൾ ഒന്നും ...