ഗ്രേറ്റ് ഫാദറിനെ കടത്തിവെട്ടുമോ? വില്ലന്‍ ആദ്യദിവസം ബോക്സ് ഓഫീസില്‍ നേടിയത്...

ശനി, 28 ഒക്‌ടോബര്‍ 2017 (08:33 IST)

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ തീയേറ്ററുകളില്‍ വന്‍ ചലനമുണ്ടാക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് വില്ലന്‍ റിലീസിനെത്തിയത്. പ്രതീക്ഷകള്‍ ഒന്നും ആസ്ഥാനത്തായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. റിലീസിന് മുന്‍പേ തന്നെ പല റെക്കോഡുകളും വില്ലന്‍ തിരുത്തിയെഴുതിയിരുന്നു.
 
ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ വില്ലന്‍ ചരിത്ര നേട്ടം സ്വന്തമാക്കുമോ എന്ന ആകാംഷയിലാണ് മോഹന്‍ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും. കാരണം, നിലവില്‍ ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ മലയാളത്തില്‍ മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറാണ് ഒന്നാം സ്ഥാനത്ത്. 
 
ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് നേട്ടമായിരിയ്ക്കുമോ എന്നൊക്കെയാണ് ആരാധകരുടെ ആകാംക്ഷ. സിനിമാ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ആറ് കോടി ചിത്രം ആദ്യ ദിവസം നേടിയേക്കും. 253 തിയേറ്ററുകളിലായിട്ടാണ് വില്ലന്‍ കേരളത്തില്‍ റിലീസ് ചെയ്തത്. 1300 ഷോകളാണ് ആദ്യ ദിവസം ചിത്രത്തിന് ലഭിച്ചത്. ഇതുവരെ അതില്‍ ഭൂരിഭാഗവും ഹൗസ് ഫുള്‍ ആണ്. ഇതുകൊണ്ടൊക്കെയാണ് ആദ്യദിനം ആറു കോടി നേടുമെന്ന് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗ്രേറ്റ് ഫാദര്‍ സിനിമ മോഹന്‍ലാല്‍ Cinema Villan Villain Mohanlal Mammootty മമ്മൂട്ടി Box Office The Grate Father

സിനിമ

news

ഹിന്ദിയില്‍ അജയ് ദേവ്‌ഗണിന്‍റെ സിങ്കം 3 വരുന്നു, അതായത് നമ്മുടെ ആക്ഷന്‍ ഹീറോ ബിജു!

തമിഴകത്താണ് ആദ്യം സിങ്കം ഗര്‍ജ്ജിച്ചത്. ഹരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ ആ സിനിമ ...

news

വില്ലന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും കഴുകിക്കളയാന്‍ കഴിയാത്ത ചോരയുടെ മണവുമായി ...

news

വില്ലൻ ഒരു ഇമോഷണൽ സിനിമ, ആരാധകർ ഹാപ്പി! - നിരൂപണം

മലയാളത്തിലെ എക്കാലത്തേയും വലിയ ബ്രാൻഡായ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ...

news

ദിലീപിന് ഇന്ന് 50ആം പിറന്നാൾ, ആശംസകൾ അറിയിച്ച് താരങ്ങൾ !

ജനപ്രിയതാരം ദിലീപിനു ഇന്ന് അമ്പതാം പിറന്നാൾ. താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് ...