Widgets Magazine Widgets Magazine
Widgets Magazine

ഗ്രേറ്റ്ഫാദറിലൂടെ റെക്കോര്‍ഡിട്ടു, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ മമ്മൂട്ടി തന്നെ വരുന്നു !

തിങ്കള്‍, 8 മെയ് 2017 (09:51 IST)

Widgets Magazine
Mammootty, Uncle, Joy Mathew, Gireesh, The Great Father, TGF, Puthanpanam, മമ്മൂട്ടി, അങ്കിള്‍, ജോയ് മാത്യു, ഗിരീഷ്, ദി ഗ്രേറ്റ് ഫാദര്‍, പുത്തന്‍‌പണം

ദി ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നാണ്. വ്യത്യസ്തമായ കഥയും അതിഗംഭീരമായ കഥാപാത്ര രൂപീകരണവും മമ്മൂട്ടി എന്ന താരത്തിന്‍റെ സ്റ്റൈലിഷ് പ്രകടനവും ഗ്രേറ്റ്ഫാദറിന്‍റെ സൂപ്പര്‍ വിജയത്തിന് കാരണമായി. എന്തായാലും ആ സിനിമ സ്ഥാപിച്ച റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ മമ്മൂട്ടി തന്നെ ഒരുങ്ങുകയാണ്.
 
ഗ്രേറ്റ് ‘ഫാദറി’ന് ശേഷം ‘അങ്കിള്‍’ അവതാരമാണ് ഇനി മമ്മൂട്ടിക്ക്. ‘അങ്കിള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് ജോയ് മാത്യുവാണ് തിരക്കഥയെഴുതുന്നത്. സംവിധാനം ഗിരീഷ്.
 
'ഒരു കുടുംബം നേരിടേണ്ടിവരുന്ന അസാധാരണ സന്ദര്‍ഭമാണ് സിനിമയുടെ വിഷയം. മമ്മൂട്ടിയുടേത് ഏറെ പ്രത്യേകതകളുള്ള ഒരു വേഷമായിരിക്കും' - സംവിധായകന്‍ പറയുന്നു. 
 
“മമ്മൂട്ടി എത്തിയതോടെയാണ് ഈ പ്രോജക്ട് ശരിക്കും ഇപ്പോഴത്തെ രൂപം പ്രാപിച്ചത്. സാമൂഹികപ്രസക്തിയുള്ളതും ശക്തമായതുമായ ഒരു വിഷയമാണ്. ഒരു പതിനേഴുകാരി പെണ്‍കുട്ടിയെക്കുറിച്ച് ആലോചിക്കുക. അവളുടെ അച്ഛന്റെ സുഹൃത്താണ് ‘അങ്കിള്‍’. ഇപ്പോള്‍ ഇത്രമാത്രമേ പറയാനാവൂ” - ജോയ് മാത്യു പറയുന്നു.
 
'അങ്കിള്‍' ഒരു കുടുംബകഥയല്ല, മറിച്ച് കേരളത്തിന്റെ സാമൂഹിക - രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണ് - സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറയുന്നു. ഷട്ടര്‍ എന്ന ഹിറ്റിന് ശേഷം ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രമാണ് അങ്കിള്‍. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ടൊവിനോയെ എടുത്ത് വട്ടം കറക്കി ഗോദയിലെ നായിക; അന്തംവിട്ട് അണിയറ പ്രവർത്തകർ

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. ഗുസ്തിയെ പ്രധാന ...

news

മമ്മൂട്ടിയോടൊപ്പം മത്സരിച്ചത് മോഹൻലാൽ അല്ല, നെടുമുടി വേണു!

തനിയാവര്‍ത്തനത്തിലെ ബാലനേയും ന്യൂഡല്‍ഹിയിലെ ജികെയേയും സിനിമാ പ്രേമികൾക്ക് മറക്കാൻ ...

news

'അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട'ന്റെ ട്രെയിലർ പുറത്തിറങ്ങി

ആസിഫലിയെ നായകനാക്കി നവാഗതനായ റോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'അഡ്വഞ്ചർ ഓഫ് ...

news

അവർക്ക് വിവരമില്ല, അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്: ക്ഷുഭിതയായി ദീപിക പദുക്കോൺ

ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന നായികമാരാണ് ദീപിക പദുക്കോണും പ്രിയങ്ക ...

Widgets Magazine Widgets Magazine