Widgets Magazine Widgets Magazine

ഗ്രേറ്റ്ഫാദറിലൂടെ കോടികള്‍ വാരിയ ഓഗസ്റ്റ് സിനിമാസ് മമ്മൂട്ടിയെ വിടുന്നില്ല, പൃഥ്വി പോയപ്പോള്‍ മമ്മൂട്ടിയും ഓഗസ്റ്റ് സിനിമാസും കൂടുതല്‍ അടുക്കുന്നു!

ബുധന്‍, 2 ഓഗസ്റ്റ് 2017 (18:21 IST)

Widgets Magazine
The Great Father, Mammootty, Prithviraj, Arya, Haneef Adeni, Sneha, ദി ഗ്രേറ്റ്ഫാദര്‍, മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഹനീഫ് അദേനി, സ്നേഹ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഗ്രേറ്റ്ഫാദര്‍ ഓഗസ്റ്റ് സിനിമാസ് എന്ന നിര്‍മ്മാണക്കമ്പനിയുടെയും ഏറ്റവും വലിയ വിജയചിത്രമാണ്. അത് മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും പണം വാരിയ സിനിമയാണ്.
 
ഓഗസ്റ്റ് സിനിമാസ് എന്തായാലും മമ്മൂട്ടിയുമായുള്ള അസോസിയേഷന്‍ അവസാനിപ്പിക്കുന്നില്ല. ഉടന്‍ തന്നെ ഒരു മമ്മൂട്ടി ചിത്രം ബിഗ് ബജറ്റില്‍ ഒരുക്കാനാണ് നിര്‍മ്മാണക്കമ്പനിയുടെ തീരുമാനം.
 
കുഞ്ഞാലിമരയ്ക്കാര്‍ ആണ് പ്രൊജക്ട്. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ ഈ സിനിമ സംവിധാനം ചെയ്യും. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിരിക്കും ഇത്.
 
സന്തോഷ് ശിവന്‍, ഷാജി നടേശന്‍, എന്നിവരുടേതാണ് ഓഗസ്റ്റ് സിനിമാസ്. നേരത്തേ പൃഥ്വിരാജും ഈ കമ്പനിയുടെ ഭാഗമായിരുന്നു. ഗ്രേറ്റ്ഫാദര്‍ വന്‍ ഹിറ്റായതിന് ശേഷമാണ് പൃഥ്വി ഈ കമ്പനിയില്‍ നിന്ന് മാറുന്നത്.
 
ഇപ്പോള്‍ പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ ഇല്ലെങ്കിലും അടുത്ത മമ്മൂട്ടിച്ചിത്രത്തിനാണ് മലയാളത്തിലെ ഈ വമ്പന്‍ ബാനര്‍ ഒരുങ്ങുന്നത്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഏക - വ്യത്യസ്ത അനുഭവത്തിന്റേയും പരീക്ഷണത്തിന്റേയും പുതുമഴ

സിനിമയില്‍ നഗ്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പല സമയത്തും വലിയ വിവാദങ്ങളിലാണ് ...

news

താരജാഡയില്ലാതെ സാധാരണക്കാരനെ പോലെ മമ്മൂട്ടി!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അല്പം ജാഡയാണ്, ഗൌരവക്കാരനാണ് എന്നൊക്കെ പലരും ...

news

ആരുമൊന്ന് അമ്പരക്കും... ഷൂ കച്ചവടക്കാരനായ കാമുകന് ബോളിവുഡ് നടി നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ടാല്‍ !

സെലിബ്രിറ്റികളുടെ പ്രണയവും വിവാഹ വിശേഷങ്ങളുമെല്ലാം അവര്‍ അറിയുന്നതിനു മുമ്പുതന്നെ ...

news

ദിലീപ് മുതല്‍ ദിലീപ് വരെ! ഇടയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ട്, അദ്ദേഹം മാത്രമില്ല! - എന്താ കാരണം?

മലയാളികളുടെ പ്രിയനടിയാണ് കാവ്യ മധവന്‍. കാവ്യയുടെ സിനിമകള്‍ എല്ലാം ഹിറ്റുമായിരുന്നു. ...

Widgets Magazine Widgets Magazine