ഗൌതം മേനോന്റെ വീട്ടിലേക്ക് നായ്ക്കളുമായി ഹിന്ദുമുന്നണി!
WEBDUNIA|
PRO
‘നടുനിശി നായ്കള്‍’ (അര്‍ദ്ധരാത്രിയിലെ നായ്ക്കള്‍) എന്ന പേരില്‍ സംസ്കാരത്തെ കുഴിതോണ്ടുന്ന തരത്തിലുള്ള സിനിമയെടുത്ത സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്റെ വീടിന് മുന്നില്‍ അര്‍ദ്ധരാത്രിയില്‍ നായ്ക്കളുമായെത്തി പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് ഹിന്ദുമുന്നണി അറിയിച്ചു. ഗൌതം മേനോന്റെ പുതിയ സംരംഭമായ നടുനിശിനായ്കളില്‍ പ്രേക്ഷകരില്‍ വെറുപ്പ് ഉളവാക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ട്. പലരും സിനിമ പകുതിയായയുടന്‍ തീയേറ്റര്‍ വിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഗൌതം മേനോനെതിരെ ഹിന്ദുമുന്നണി തിരിഞ്ഞിരിക്കുന്നത്.
“ലൈംഗികവൈകൃതവും ഭീകരതയും അശ്ലീലതയും ക്രൂരതയുമാണ് ഗൌതം മേനോന്റെ സിനിമയുടെ ഇതിവൃത്തം. യുവതലമുറ ഇത്തരം സിനിമകള്‍ കണ്ടാല്‍ വഴിതെറ്റിപ്പോകും. വളര്‍ത്തമ്മയെ സ്വന്തം അമ്മയെപ്പോലെ കരുതുന്നതാണ് നമ്മുടെ ഭാരത സംസ്കാരം. എന്നാല്‍ വളര്‍ത്തമ്മയും മകനും തമ്മിലുള്ള ബന്ധം പോലും അശ്ലീലത കലര്‍ന്നാണ് ഗൌതം മേനോന്‍ ചിത്രീകരിച്ചിരിക്കുന്നത്.”
“നടുനിശി നായ്കളില്‍ ചിത്രീകരിച്ചിട്ടുള്ള സംഭവങ്ങള്‍ എവിടെയെങ്കിലും അപൂര്‍വമായി നടന്നിട്ടുണ്ടാകാം. എന്നാല്‍ പൊതുജനങ്ങള്‍ കാണുന്ന സിനിമയില്‍ അത്തരം സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയത് ന്യായീകരിക്കാനാകാത്ത തെറ്റാണ്. സംവിധായകര്‍ക്ക് ഉത്തരവാദിത്തം ഊണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഗൌതം മേനോന് അതില്ല. തികഞ്ഞ താന്തോന്നിത്തരമാണ് ഈ സിനിമ.”
“മകനെ പിതാവുതന്നെ സ്വവര്‍ഗഭോഗികള്‍ക്ക് പീഡിപ്പിക്കാന്‍ വിട്ടുകൊടുക്കുന്ന പോലുള്ള സീനുകള്‍ ഈ സിനിമയിലുണ്ട്. ഇത്തരത്തിലുള്ള എല്ലാ സീനുകളും വെട്ടിമാറ്റിയാലേ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കൂ. ആദ്യപടിയായി ഗൌതം മേനോന്റെ വീട്ടിലേക്ക് അര്‍ദ്ധരാത്രിയില്‍ നായ്ക്കളുമായി പോയി പ്രതിഷേധം അറിയിക്കാനാണ് ഞങ്ങളുടെ തീരുമാനം. അര്‍ദ്ധരാത്രി പ്രതിഷേധം അറിയിക്കാന്‍ പൊലീസ് സമ്മതിച്ചില്ലെങ്കില്‍ പകല്‍ സമയത്ത് ഞങ്ങള്‍ നായ്ക്കളുമായി പോകും” - ഹിന്ദുമുന്നണി പറയുന്നു.