ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ 17ന് അറിയാം

ന്യൂഡല്‍ഹി| ഗായത്രി ശര്‍മ്മ| Last Modified വെള്ളി, 14 ജനുവരി 2011 (14:51 IST)
PRO
PRO
ഐസിസി ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ ജനുവരി 17ന് പ്രഖ്യാപിക്കും. ചെന്നൈയിലായിരിക്കും ലോകകപ്പ് ടീമിന്റെ പ്രഖ്യാപനം. കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പ്രാഥമിക ടീമിലേക്ക് 30 അംഗങ്ങളെ തെരഞ്ഞെടുത്തു. ഐസിസി ചട്ടപ്രകാരം ഇവരില്‍ നിന്ന് അന്തിമ ടീമിനെ തെരഞ്ഞെടുക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

പ്രാഥമിക ടീമിലേക്ക് നിലവില്‍ എം എസ് ധോണി, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗൌതം ഗംഭീര്‍, വിരാട് കോലി, യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, ശ്രീശാന്ത്, മുനാഫ് പട്ടേല്‍, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയതായാണ് അറിയുന്നത്.

ഫെബ്രുവരി 19 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് ലോകകപ്പ് മല്‍സരം. ഇന്ത്യ, ശ്രീലങ്ക, ബംഗദേശ് എന്നിവിടങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :