Widgets Magazine
Widgets Magazine

കഥാപാത്രത്തിൽ നിന്നും കഥാപാത്രത്തിലേക്ക് ചേക്കേറാൻ മമ്മൂട്ടിക്കേ സാധിക്കൂ, അപാരം തന്നെ!

ബുധന്‍, 5 ഏപ്രില്‍ 2017 (11:21 IST)

Widgets Magazine

കേരളത്തിലെ ഭാഷാവ്യതിയാനങ്ങളെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അത് വിധേയനിലും കോട്ടയം കുഞ്ഞച്ചനിലും അമരത്തിലും രാജമാണിക്യത്തിലും പ്രാഞ്ചിയേട്ടനിലും ബാവൂട്ടിയുടെ നാമത്തിലുമൊക്കെ നമ്മള്‍ കണ്ടതാണ്. വിവിധതരം സ്ലാംഗുകള്‍ ഇത്ര പൂര്‍ണതയോടെ അവതരിപ്പിച്ച മറ്റൊരു നടനെ മലയാളത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. 
 
മമ്മൂട്ടി തൃശൂര്‍ ഭാഷ സംസാരിക്കുന്നത് കേള്‍ക്കാന്‍ പ്രത്യേക ഇമ്പമാണ്. അതുതന്നെയാണ് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന സിനിമയെ ഇത്രയേറെ ജനപ്രിയമാക്കിയതും. അരിപ്രാഞ്ചിയുടെ ആ സ്റ്റൈലന്‍ പ്രയോഗങ്ങള്‍ സിനിമാപ്രേമികള്‍ ഇപ്പോഴും അനുകരിക്കാറുണ്ട്. അതിനുശേഷം കമ്മത്ത് ആന്റ് കമ്മത്ത് എന്ന സിനിമയിൽ കൊങ്കിണി ഭാഷയും അദ്ദേഹം പരീക്ഷിച്ചു. ചില സിനിമകൾ പരാജയമായാലും മമ്മൂട്ടി കൈകാര്യം ചെയ്ത ഭാഷയെ പ്രേസക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. 
 
നടനെന്നു വെച്ചാല്‍ ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക്  അനായാസമായി സഞ്ചരിക്കുന്നവനാണ്. നിമിഷ നേരംകൊണ്ട് മറ്റൊന്നിലേക്ക് ചേക്കേറാൻ സാധിക്കുന്നവനാണ്. അക്കാര്യത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ മറ്റൊരാൾ ഇല്ലെന്ന് വീണ്ടും തെളിയുകയാണ്. ഒരു കൃത്യനിർവഹണവുമയി യാത്രയ്ക്കൊരുങ്ങുന്ന നിത്യാനന്ദ ഷേണായി പറയുന്നത് കാസർഗോഡ് ഭാഷയാണ്.
 
രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുത്തൻപണത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. കാസർഗോഡ് ഭാഷ സംസാരിക്കുന്ന മമ്മൂട്ടിയെ ആണ് ടീസറിൽ കാണാൻ സാധിക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത വൻ വിജയമാകും പുത്തൻപണമെന്ന കാര്യത്തിൽ സംശയമില്ല.
 
മാസ്സായ ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനില്‍ നിന്നും ക്ലാസ്സായ പുത്തൻ പണത്തിലെ ഷേണായിലേക്ക് രുപം കൊണ്ടും ഭാവം കൊണ്ടും ഭാഷ കൊണ്ടും മാറിയ മമ്മൂക്ക ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. 
തിരുവനന്തപുരം ഭാഷ പറഞ്ഞപ്പോൾ വിളിച്ചു മാണിക്ക്യം എന്ന് അത്‌ കോഴിക്കോട്‌ എത്തിയപ്പോൾ ബാപ്പുട്ടിയായി. തൃശൂർ എത്തിയപ്പോൾ അരിപ്രാഞ്ചിയായി. കോട്ടയത്ത്‌ കോട്ടയം കുഞ്ഞച്ചനും പത്തനംതിട്ടയിൽ മൈക്കും. ഇതാ ഇപ്പോ കാസർഗോഡ്‌ എത്തി നിൽക്കുന്നു നിത്യാനന്ദ ഷേണായി ആയി. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദുൽഖർ സൽമാൻ വിസ്മയിപ്പിക്കുന്നു; സൂപ്പർതാരം പറയുന്നു

മലയാളത്തിന്റെ യുവതാരം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ച നടനാണെന്ന് കന്നഡ ...

news

ചുവപ്പിനെ വിറ്റ് കാശാക്കുകയാണ് സിനിമാക്കാർ, ഇത്തരം കൊള്ളകളെ നേതാക്കളും അണികളും തിരിച്ചറിയുക; വിമർശനവുമായി സംവിധായകൻ

വിപ്ലവത്തേയും കമ്മ്യൂണിസ്റ്റുകാരേയും പ്രമേയമാക്കുന്ന നിരവധി സിനിമകൾ മലയാളത്തിൽ ...

news

കുഞ്ചാക്കോ ബോബന്‍റെ നരസിംഹവും ഫഹദിന്‍റെ രാജമാണിക്യവും വരുന്നു!

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ നരസിംഹം, രാജമാണിക്യം പോലെയുള്ള ബിഗ്ബജറ്റ് മാസ് ...

news

‘സംവിധായകന്‍ രഞ്ജിത്തിനെപ്പോലെ അസഹിഷ്ണുത നിറഞ്ഞവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകും’ - തുറന്നടിച്ച് ഉണ്ണി ആര്‍

സംവിധായകന്‍ രഞ്ജിത്തിനെതിരെ ആഞ്ഞടിച്ച് കഥാകൃത്തും തിരക്കഥാകാരനുമായ ഉണ്ണി ആര്‍. ...

Widgets Magazine Widgets Magazine Widgets Magazine