Widgets Magazine
Widgets Magazine

കൊച്ചിരാജാവ് പ്രസാദിക്കാമെന്ന് പറഞ്ഞിട്ടും ഭാമയ്ക്ക് കുലുക്കമില്ല! , പക്ഷേ ദിലീപ് പണികൊടുത്തു? - പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (14:35 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നടിയെ അക്രമിച്ച സംഭവത്തിലെ ആദ്യ സൂചനകള്‍ പൊതുസമൂഹത്തോട് തുറന്ന് പറഞ്ഞത് എഴുത്തുകാരന്‍ പല്ലിശ്ശേരി ആണ്. മഞ്ജു വാര്യര്‍ - ദിലീപ് - കാവ്യ ബന്ധത്തെ കുറിച്ചും തുറന്നെഴുതിയ ആളാണ് പല്ലിശ്ശേരി. നടി ഭാമയ്ക്കെതിരേയും ഇത്തരത്തില്‍ ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍. ഒരു സോഴ്സ് വ്യക്തമാക്കി കൊണ്ടാണ് ഇക്കാര്യങ്ങള്‍ പല്ലിശ്ശേരി തന്റെ പുതിയ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. 
 
പല്ലിശ്ശേരിയുടെ അഭ്രലോകത്തിലെ പ്രസ്ക്ത ഭാഗങ്ങള്‍ ചുവടെ:
 
അമേരിക്കയില്‍ നിന്നും നാലു മലയാളികള്‍ കുറേ തവണ വിളിച്ചു. ദിലീപിനെ കുറിച്ചെഴുതുന്ന കാര്യങ്ങള്‍ തന്നെയായിരുന്നു സംസാര വിഷയം. എഴുത്ത് തുടര്‍ന്നപ്പോള്‍ അവര്‍ പറഞ്ഞു, സൂക്ഷിക്കണം. ഒരു കാര്യം കൂടി പറയാനാണ് വിളിച്ചത്. നാലു വര്‍ഷം മുമ്പേ അമേരിക്കയില്‍ നടന്ന ഒരു പ്രോഗ്രാമിനെ കുറിച്ചും അതില്‍ പങ്കെടുത്ത ഒരു യുവനായികയ്ക്ക് സംഭവിച്ച ദുരുതത്തെ കുറിച്ചുമാണ് പറയാനുള്ളത്. ഒരു മദ്യപാസനസദസില്‍ ഞങ്ങള്‍ നാലുപേര്‍ക്കൊപ്പം ദിലീപുമുണ്ടായിരുന്നു. മുറെ മദ്യപിച്ചപ്പോള്‍ ദിലീപ് പെട്ടന്ന് പൊട്ടിത്തെറിച്ചു. ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു ‘ അവള്‍ ഇനി മലയാള സിനിമയില്‍ ഉണ്ടാകില്ല. ഞാനാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്ന് വിചാരിക്കണ്ട. ഈ ദിലീപ് ആരാണെന്ന് അവള്‍ അറിയും’. ആരെക്കുറിച്ചാണ് ദിലീപ് പറയുന്നത്? ഞങ്ങളിലൊരാള്‍ ചോദിച്ചു.
 
‘അവളെക്കുറിച്ച്, കോട്ടയം‌കാരി. ലോഹിതദാസിന്റെ ചിത്രത്തിലൂടെ വന്നവള്‍. മലയാള സിനിമയില്‍ അവള്‍ ഇനി വേണ്ട. അവളുടെ ചീട്ട് ഞാന്‍ ഈ നിമിഷം കീ‍റി കളഞ്ഞിരിക്കുന്നു.‘ - ദിലീപ് പറഞ്ഞു. അമേരിക്കന്‍ മലയാളികളോട് ഞാന്‍ ചോദിച്ചു ‘എന്താ കാരണം’ മറുഭാഗത്തു നിന്നും ചിരി ‘എന്തായിരിക്കും ഊഹിക്കാമോ?’ സഹകരണമില്ലായ്മ? ‘അതെ, അമേരിക്കന്‍ പ്രോഗ്രാമിന് ലക്ഷ്മണനും സംഘവുമാണ് വന്നത്. ലക്ഷ്മണന്‍ എന്ന് പറഞ്ഞാല്‍ നാദിര്‍ഷ. ഹനുമാന്‍ എന്നു പറഞ്ഞാല്‍ അപ്പുണ്ണി. ശ്രീരാമന്‍ ദിലീപ്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാല്‍ ഒരു രഹസ്യവും പുറത്താകില്ലെന്ന് മാത്രമല്ല, പണിയേണ്ടവരെ പണിയുകയും ചെയ്യും’.
 
‘കുറച്ചുകൂടി വിശദീകരിക്കാമോ?’ നടിയും സഹോദരിയും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ദിലീപിന് പ്രത്യേകിച്ച് പ്രോഗ്രാം ഉണ്ടായിരുന്നില്ല. അവരുടെ ലക്ഷ്യം തന്റെ കയ്യില്‍ നിന്നും വഴുതിപ്പോയ ഒരു മീനാണ്. സമയവും സന്ദര്‍ഭവും ഒത്തുവന്നിരിക്കുന്നു. എല്ലാവിധ തയ്യാറെടുപ്പുകളോടെ ഈ ദിവസം ആഘോഷമാക്കാന്‍ അവര്‍ തീരുമാനിച്ചു. നടിയുടെ മുറിയിലേക്ക് ഫോണ്‍ വിളിച്ചു. അറ്റന്‍ഡ് ചെയ്തത് ചേച്ചി. ‘കൊച്ചിരാജാവ് എത്തിയിട്ടുണ്ട്. ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നറിയിച്ചു.
 
ചേച്ചിക്കു കാര്യം മനസ്സിലായി. ‘ഞങ്ങള്‍ കൊച്ചിരാജാവിനെ കാണാന്‍ വന്നതല്ല. പ്രോഗ്രാം അവതരിപ്പിക്കാനാണ് വന്നത്. അതുകൊണ്ട് കാണാന്‍ താത്പര്യം ഇല്ല‘. ‘നല്ലോണം ആലോചിച്ച് തീരുമാനിച്ചതാണോ? കൊച്ചിരാജാവ് പ്രസാദിച്ചാല്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും. ഇല്ലെങ്കില്‍ കാര്യം പോക്കാ’. അതു സാരല്യ... ആ രീതിയില്‍ ഒരു നേട്ടവും ഞങ്ങള്‍ക്ക് വേണ്ട. - ചേച്ചി എടുത്തടിച്ച മട്ടില്‍ പറഞ്ഞു. കാര്യം നടക്കില്ലെന്നറിഞ്ഞ ഉടന്‍ കൊച്ചിരാജാവ് ദേഷ്യപ്പെട്ടു. അങ്ങനെയാണ് മലയാള നടിയെ ഇല്ലായ്മ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
 
ഒരുകാര്യം കൂടി പറയാം... അയാളോട് സഹകരിക്കാത്തവരെയെല്ലാം ഇല്ലായ്മ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമയിലെ അഭിനേതാക്കളെ കുറിച്ച് പരിശോധിച്ചു, അതില്‍ ഒരെണ്ണത്തില്‍ പോലും ഈ നായിക ഇല്ല. കൊച്ചിരാജാവ് ഒറ്റപ്പെടുത്തുകയായിരുന്നുവെന്ന് പല്ലിശ്ശേരി എഴുതുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സന്തോഷ് പണ്ഡിറ്റ് മണ്ടനാണെന്ന് പറയുന്നവര്‍ ഇതൊന്നു കേട്ടോളൂ...

മലയാള സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ശ്രമിച്ചയാളാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് ...

news

അന്ന് മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ദിലീപ് ഇറങ്ങിയത് കണ്ണീരോടെയായിരുന്നു!

എല്ലാ നടീനടന്മാരേ പോലെ തന്നെ കഷ്ടപ്പെട്ടായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ ...

news

ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ താരപുത്രിക്ക് അമ്മയുടെ വിലക്ക് ; കാരണം കേട്ടാല്‍ ഞെട്ടും !

ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരപുത്രിയാണ് സാറാ അലി ഖാന്‍. സിനിമയിലേക്കുള്ള ...

Widgets Magazine Widgets Magazine Widgets Magazine