കേരളത്തിൽ ഇതാദ്യം! ആ റെക്കോർഡും മെർസലിനു സ്വന്തം!

തിങ്കള്‍, 6 നവം‌ബര്‍ 2017 (11:35 IST)

തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിക്കുകയാണ് വിജയ് ചിത്രം മെർസൽ. തെരി എന്ന ചിത്രത്തിന് ശേഷം ആറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണ് മെര്‍സല്‍. റിലീസിനു മുമ്പും പിമ്പും ഏറെ വിവാദത്തിൽപ്പെട്ട സിനിമയാണ് മെർസൽ. എന്നാല്‍ ശത്രുക്കളെ പോലും അസൂയപ്പെടുത്തുന്ന നേട്ടമാണ് ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് ലഭിച്ചത്. 
 
15 ദിവസത്തിനുള്ളില്‍ 200 കോടി എന്ന റെക്കോര്‍ഡ് ചിത്രം മറികടന്നു.കേരളത്തിലും പുതിയ റെക്കോര്‍ഡുകള്‍ മെര്‍സല്‍ സ്വന്തമാക്കി. ആറ് കോടിക്ക് മുകളില്‍ ആദ്യ ദിന കളക്ഷന്‍ നേടിയതായിരുന്നു ചിത്രത്തിന്റെ ആദ്യ റെക്കോര്‍ഡ്. 
 
ഇപ്പോഴിതാ, കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോര്‍ഡും മെര്‍സല്‍ സ്വന്തമാക്കിയിരിക്കുകയാണ്. 16 ദിവസം കൊണ്ട് 20.28 കോടിയാണ് ചിത്രം കേരള ബോക്സോഫീസിൽ നേടിയത്. 19 കോടിയിലധികം കളക്ഷന്‍ നേടിയ വിക്രം ചിത്രം ഐയുടെ റെക്കോര്‍ഡാണ് മെര്‍സല്‍ മറികടന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിയും ഇന്ദ്രജിത്തും സിനിമയിൽ എത്തില്ലായിരുന്നു: മല്ലിക സുകുമാരൻ

സംവിധായകൻ വിനയൻ ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലേക്ക് ...

news

ശോഭനയോ മഞ്ജു വാര്യരോ? ആരാണ് മികച്ച അഭിനേത്രി? - ഉത്തരം ഇതാ

മലയാള സിനിമയിൽ ഫാൻസ് ഫൈറ്റ് നടന്മാരെ ലക്ഷ്യമിട്ടുകൊണ്ട് മാത്രമാണ്. നടിമാരുടെ കാര്യത്തിൽ ...

news

മോഹൻലാലും മമ്മൂട്ടിയും ഇനിയും മിണ്ടാതിരിക്കരുത്: ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമയിൽ അടുത്തിടെയായി ഫാൻ ഫൈറ്റ് കൂടുതലാണ്. സോഷ്യൽ മീഡിയ വഴി മറ്റ് താരങ്ങളുടെ ...

news

വില്ലനു പിഴച്ചതെവിടെ? മൂന്ന് ദിവസം കൊണ്ട് 10 കോടി നേടി, ഏഴ് ദിവസം കൊണ്ട് 12 കോടി! - കളക്ഷൻ പിന്നോട്ടോ?

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ മോഹൻലാൽ ചിത്രമാണ് വില്ലൻ. ബി ഉണ്ണികൃഷ്ണൻ ...

Widgets Magazine