അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിയും ഇന്ദ്രജിത്തും സിനിമയിൽ എത്തില്ലായിരുന്നു: മല്ലിക സുകുമാരൻ

പൃഥ്വിയേയും ഇന്ദ്രജിത്തിനേയും താരമാക്കിയത് വിനയൻ: മല്ലിക സുകുമാരൻ

aparna| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2017 (11:00 IST)
സംവിധായകൻ വിനയൻ ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലേക്ക് എത്തുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരൻ. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജയ്ക്കിടയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രമാണ് പൃഥ്വിയുടേതായി ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത്. സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം ശ്രദ്ധിക്കപ്പെട്ടതുമില്ല. എന്നാൽ, അതിനുശേഷം ഇറങ്ങിയ നന്ദനം ഹിറ്റായി. പൃഥ്വിയുടെ വൻ വരവ് തന്നെയായിരുന്നു അത്. രഞ്ജിതായിരുന്നു സംവിധായകൻ.

വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നിരവധി ചിത്രത്തിൽ വിനയൻ പൃഥ്വിയെ നായകനാക്കി. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നം, സത്യം, വെള്ളിനക്ഷത്രം, അത്ഭുത ദ്വീപ്, അര്‍പ്പുത ദീവ് (തമിഴ് ) എന്നീ ചിത്രങ്ങളിലും ഇവര്‍ ഒരുമിച്ചു.

വിനയൻ തന്നെ സംവിധാനം ചെയത് ചിത്രമായിരുന്നു ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍. വില്ലനിൽ നിന്നു ഇന്ദ്രജിത്തിനു നായക പരിവേഷം നൽകിയ ചിത്രമായിരുന്നു ഇത്. മലയാള സിനിമയില്‍ വിനയനെതിരെ മാക്ടയുടെ വിലക്ക് നില നിൽക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ചെയ്യാൻ ചങ്കൂറ്റം കാണിച്ച നടനാണ് പൃഥ്വി. ഇരുവരേയും താരമാക്കിയത് വിനയനാണെന്ന മല്ലികയുടെ വാക്കുകൾ സത്യമാണെന്ന് ഈ വിജയ ചിത്രങ്ങൾ തന്നെ പറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :