കുഞ്ഞാലി മരയ്ക്കാറിൽ വീണ്ടും ട്വിസ്റ്റ്, ട്വിസ്റ്റോട് ട്വിസ്റ്റ്! - ആരു നേടും? മോഹൻലാലോ മമ്മൂട്ടിയോ?

വെള്ളി, 3 നവം‌ബര്‍ 2017 (11:29 IST)

അനുബന്ധ വാര്‍ത്തകള്‍

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറിൽ നായകൻ മമ്മൂട്ടിയാണെങ്കിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറിൽ നായകൻ ആണ്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയി. നിർമാതാവ് സന്തോഷ് ടി കുരുവിളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും നിർമാതാവ് പറയുന്നു. 2 എന്നാണ് സിനിമയുടെ പേര്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോർട്ട് ഉണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുക.  
 
ചരിത്രം ഇതിഹാസപുരുഷനെന്ന് വാഴ്ത്തുന്ന കുഞ്ഞാലി മരയ്‌ക്കാരായി ഒരേസമയം മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരുങ്ങുമ്പോൾ പ്രേക്ഷകർക്ക് അതൊരു പുത്തൻ കാഴ്ചയാകും. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് നടന്നത്.
 
കുഞ്ഞാലി മരയ്ക്കാർ ആയി മമ്മൂട്ടി എത്തുമെന്ന് വർഷങ്ങൾക്ക് മുമ്പേ ചർച്ചകൾ നടന്നതാണ്. എന്നാൽ, പ്രിയൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാരെ കുറിച്ചുള്ള റിപ്പോർട്ട് വന്നയുടൻ ആണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു വൻ സപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. അതോടെയാണ് മോഹൻലാലിനെ നായകനാക്കിയുള്ള കുഞ്ഞാലി മരയ്ക്കാർ നിർമാതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
 
പ്രിയനും മോഹൻലാലിനൊപ്പം ചിത്രം ചെയ്യുക എന്ന ചെറുപ്പം മുതലുള്ള സ്വപ്നമാണെന്നും സന്തോഷ് ടി കുരുവിള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന നിമിറിന്റെ നിര്‍മാതാവാണ് സന്തോഷ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ഞാൻ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ് അമല...' - ആരാധകരെ ഞെട്ടിച്ച് ആര്യയുടെ ട്വീറ്റ്

വാഹന രജിസ്ട്രേഷൻ മറവിൽ തെന്നിന്ത്യൻ നടി അമല പോൾ നികുതി വെട്ടിച്ചത് വൻ വിവാദമായിരുന്നു. ...

news

മമ്മൂട്ടി തന്നെ യോഗ്യൻ, കുരുപൊട്ടുന്നവർ ദയവായി ക്ഷമിക്കുക; കുഞ്ഞാലിമരയ്ക്കാർ മാസ് ഹിറ്റാകട്ടെയെന്ന് സംവിധായകൻ

മമ്മൂട്ടി ആരാധകരെ ഒന്നാകെ കോരിത്തരിപ്പിക്കുന്ന വാർത്തയാണ് ആഗസ്ത് സിനിമാസ് കഴിഞ്ഞ ദിവസം ...

news

നസ്രിയയുടെ രണ്ടാം വരവ് അത്ര ചെറുതല്ല, കൂടെ ബോളിവുഡ് താരവും !

അഞ്ജലി മന്നോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നസ്രിയ നസിം അഭിനയത്തിലേക്ക് തിരികെ ...