കാത്തിരുപ്പുകൾക്കൊടുവിൽ നസ്രിയ വെളിപ്പെടുത്തുന്നു

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:20 IST)

വളരെ പെട്ടന്ന് മലയാളികളുടെയും തമിഴരുടെയും മനസ്സിൽ ഇടംനേടിയ താരമാണ് നസ്രിയ. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ നസ്രിയ സിനിമയിൽ നിന്നും താൽക്കാലികമായി വിട്ടു നിന്നിരുന്നു.
 
ഇതിനിടെ നസ്രിയ തിരിച്ചു വരുന്നു എന്നൊരു വാർത്തയും ഉണ്ടായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ രണ്ടാംവരവ് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിരിക്കുകയാണ്.  
 
‘ബാംഗ്ലൂർ ഡെയ്സ് ചിത്രം കഴിഞ്ഞ ഉടൻ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ‘എന്റെ അടുത്ത ചിത്രമേതെന്ന്’. ഇതാ ഉത്തരം. ഞാൻ വീണ്ടും തിരിച്ചുവരുന്നു. പൃഥ്വിരാജും പാർവതിയും ഞാനും ഒന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്' - എന്ന് നസ്രിയ ഫേസ്ബുക്കിൽ കുറിച്ചു.
 
ദിലീപിന്റെ ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് തിരക്കഥയും സംവിധാനവും ഒരുക്കുന്നത് അഞ്ജലി മേനോനാണ്. ഒക്ടോബര്‍ 18ന് ഊട്ടിയില്‍ ചിത്രീകരണം ആരംഭിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഭാവനയുടെ നാലു വർഷത്തെ പ്രണയം; എല്ലാം തീരുമാനിച്ചുറപ്പിച്ചതായിരുന്നു, പക്ഷേ ഇപ്പോൾ വിവാഹം വേണ്ടെന്ന് നവീൻ

തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഭാവന. ഭാവനയും കന്നട നടനും നിർമാതാവുമായ നവീനും ...

news

ആ പഴയ നിവിന്‍ പോളി അടുത്ത മാസം വരും, ഒരു മെഗാഹിറ്റിന്‍റെ മണം!

സമീപകാലത്ത് നിവിന്‍ പോളിയുടേതായി വന്ന സിനിമകളില്‍ പലതും ബോക്സോഫീസില്‍ പ്രതീക്ഷിച്ചത്ര ...

news

മമ്മൂക്കയും ലാലേട്ടനും മികച്ച നടന്മാർ തന്നെ, പക്ഷേ അക്കാര്യത്തിൽ ഞാൻ തന്നെ മുന്നിൽ: ജയറാം പറയുന്നു

മലയാളത്തിലെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും സൂപ്പർതാരങ്ങളായി വളർന്നപ്പോഴും ...

news

മെര്‍സലില്‍ അവര്‍ ഉദ്ദേശിച്ചത് ജനങ്ങള്‍ക്ക് മനസിലായി, പടം വിജയിച്ചു!

മെര്‍സലില്‍ വിവാദമായ സംഭാഷണത്തില്‍ എഴുത്തുകാരന്‍ എന്താണോ ഉദ്ദേശിച്ചത് അതു പ്രേക്ഷകന് ...