Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (15:23 IST)
കേരളത്തില്‍ നിന്ന് പരമാവധി പണം വാരിയ ‘കസബ’ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ അടിച്ചുപൊളിക്കുകയാണ്. ജി സി സി രാജ്യങ്ങളില്‍ ഇന്നാണ് സിനിമ റിലീസ് ചെയ്തത്. പടം വരുന്നതിന് മുമ്പേ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ വരെ വിറ്റുതീര്‍ന്നതായാണ് വിവരം.
ദുബായ്, അബുദാബി, ഷാര്‍ജ, റാസ് അല്‍ ഖൈമ, അജ്‌മന്‍, ഫുജൈറ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രധാന സെന്‍ററുകളിലെല്ലാം
കസബ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ജി സി സിയിലെ അറുപത്തഞ്ചോളം സെന്‍ററുകളിലാണ് കസബ റിലീസ് ചെയ്തിരിക്കുന്നത്.
രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ സിനിമ ഒട്ടേറെ വിവാദങ്ങളിലും പെട്ടതാണ്. നിഥിന്‍ രണ്‍ജി പണിക്കരുടെ ആദ്യ ചിത്രം കേരളത്തില്‍ നിന്ന് ആദ്യ എട്ടുദിവസങ്ങള്‍ക്കുള്ളില്‍ പത്തുകോടി രൂപ സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു.
വരലക്ഷ്മി ശരത്കുമാര്‍ നായികയായ സിനിമയില്‍ സമ്പത്ത് ആയിരുന്നു പ്രധാന വില്ലന്‍. സിദ്ദിക്ക്, അലന്‍സിയര്‍, മഖ്‌ബൂല്‍ സല്‍മാന്‍ എന്നിവരും ഈ സിനിമയിലെ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.