അന്നത്തെ അതേ മോഹന്‍ലാല്‍, ഒരു മാറ്റവുമില്ല!

മോഹന്‍ലാല്‍ മാറിയിട്ടില്ലെന്ന് നായിക!

Mohanlal, Gauthami, Vismayam, Manamantha, Kamalhasan, Drishyam, Mammootty, മോഹന്‍ലാല്‍, ഗൌതമി, വിസ്മയം, മനമന്ത, കമല്‍ഹാസന്‍, ദൃശ്യം, മമ്മൂട്ടി
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (17:05 IST)
മോഹന്‍ലാലിന് ഒരു മാറ്റവുമില്ലെന്ന് നടി ഗൌതമി. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്‍റെ നായികയായതിന്‍റെ ആവേശത്തിലാണ് ഗൌതമി. ഹിസ് ഹൈനസ് അബ്‌ദുള്ളയില്‍ കണ്ട മോഹന്‍‌ലാലില്‍ നിന്ന് സ്വഭാവത്തില്‍ ഒരു വ്യത്യാസവും മോഹന്‍ലാലിന് ഇപ്പോഴും വന്നിട്ടില്ലെന്നാണ് ഗൌതമി പറയുന്നത്.

വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ഗൌതമി അഭിനയിച്ച വിസ്മയം എന്ന സിനിമ ഈ വെള്ളിയാഴ്ച റിലീസാകുകയാണ്. മലയാളത്തിലും തെലുങ്കിലും തമിഴിലും ഒരേദിവസമാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്.

മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിംഗ് ദിനങ്ങള്‍ വളരെ രസകരമായിരുന്നു എന്നാണ് ഗൌതമി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷവും മോഹന്‍ലാലിനും കമലഹാസനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളിലേ ഗൌതമി നേരത്തേ അഭിനയിച്ചിട്ടുള്ളൂ. മലയാളത്തില്‍ ഹിസ് ഹൈനസ് അബ്‌ദുള്ളയും തമിഴില്‍ ഇരുവരും. എന്നാല്‍ മമ്മൂട്ടിക്കൊപ്പം ധ്രുവം, ജാക്‍പോട്ട്, സുകൃതം, ആയിരം നാവുള്ള അനന്തന്‍ എന്നീ സിനിമകളില്‍ അവര്‍ അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :