കമല്‍ഹാസന്‍ സിനിമാജീവിതം അവസാനിപ്പിക്കുന്നു!

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (20:48 IST)

Kamalhasan, Indian 2, Shankar, Ajith, Rajnikanth, Mammootty, കമല്‍ഹാസന്‍, ഇന്ത്യന്‍ 2, ഷങ്കര്‍, അജിത്ത്, രജനികാന്ത്, മമ്മൂട്ടി

കമല്‍ഹാസന്‍ സിനിമാജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തോടെ സിനിമയില്‍ നിന്ന് വിരമിക്കുന്നതിനാണ് കമല്‍ ആലോചിക്കുന്നതെന്ന് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കിയ ശേഷം സിനിമയോട് വിട പറയാനാണത്രേ കമലിന്‍റെ പദ്ധതി.
 
200 കോടിക്ക് മുകളില്‍ ബജറ്റുള്ള ഒരു സിനിമയായിരിക്കും ഇന്ത്യന്‍ 2. ഷങ്കറും കമലും ആദ്യം ഒന്നിച്ച് 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. എ ആര്‍ റഹ്‌മാന്‍, സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’ സംവിധാനം ചെയ്തുവരുന്ന ഷങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം പൂര്‍ണമായും ഇന്ത്യന്‍ 2ന്‍റെ ജോലികളിലേക്ക് കടക്കും. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
 
ഇന്ത്യന്‍റെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. ആ സൂചന നല്‍കിയ പ്രതീക്ഷയാണ് ഇപ്പോള്‍ ഷങ്കര്‍ സഫലമാക്കാനൊരുങ്ങുന്നത്. അതിനുശേഷം സിനിമയില്‍ നിന്ന് വിരമിക്കുകയും രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്യുക എന്നതാണ് കമലിന്‍റെ തീരുമാനമെന്നറിയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നസ്രിയയ്ക്ക് വമ്പന്‍ മടങ്ങിവരവ്, പൃഥ്വിരാജും ദുല്‍ക്കറും നായകന്‍‌മാര്‍

വിവാഹശേഷം സിനിമയില്‍ നിന്ന് അവധിയില്‍ നില്‍ക്കുന്ന സൂപ്പര്‍ നായിക നസ്രിയ വമ്പന്‍ ...

news

രാജമൌലിക്ക് പിറന്നാള്‍, അടുത്ത പടത്തില്‍ മഹേഷ്ബാബുവും മോഹന്‍ലാലും?

ഇന്ത്യന്‍ സിനിമയുടെ ബ്രഹ്മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൌലിക്ക് ഇന്ന് നാല്‍പ്പത്തിനാലാം ...

news

സെക്സി ലുക്കിൽ കീർത്തി സുരേഷ്, അന്തംവിട്ട് ആരാധകർ!

മലയാളത്തിലൂടെയാണ് കീർത്തി സുരേഷ് നായികയായി എത്തുന്നത്. എന്നാൽ, തമിഴിലാണ് താരം ...

news

പൃഥ്വിരാജിനേയും മമ്മൂട്ടിയേയും കടത്തിവെട്ടി ദിലീപ്!

നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടൻ മോഹൻലാൽ ആണ്. നാല് മുതല്‍ ...

Widgets Magazine