ഇന്ത്യന്‍ 2 വരുന്നു, ഷങ്കര്‍ - കമല്‍ഹാസന്‍ ടീം വീണ്ടും!

ശനി, 16 സെപ്‌റ്റംബര്‍ 2017 (16:25 IST)

Widgets Magazine
Indian 2, Shankar, Kamalhasan, Indian, Rajnikanth, Sabu Cyril, Rajamouli, ഇന്ത്യന്‍ 2, ഷങ്കര്‍, കമല്‍ഹാസന്‍, ഇന്ത്യന്‍, രജനികാന്ത്, സാബു സിറിള്‍, രാജമൌലി

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറും ഉലകനായകന്‍ കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ആദ്യം ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അണിയറയില്‍ രൂപം കൊള്ളുന്നത്.
 
ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’ സംവിധാനം ചെയ്തുവരുന്ന ഷങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം പൂര്‍ണമായും ഇന്ത്യന്‍ 2ന്‍റെ ജോലികളിലേക്ക് കടക്കും. 
 
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ആ സിനിമ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
 
ഇന്ത്യന്‍റെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. ആ സൂചന നല്‍കിയ പ്രതീക്ഷയാണ് ഇപ്പോള്‍ ഷങ്കര്‍ സഫലമാക്കാനൊരുങ്ങുന്നത്.
 
200 കോടിക്ക് മുകളില്‍ ബജറ്റുള്ള ഒരു സിനിമയായിരിക്കും ഇന്ത്യന്‍ 2. എ ആര്‍ റഹ്‌മാന്‍, സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യന്‍ 2 ഷങ്കര്‍ കമല്‍ഹാസന്‍ ഇന്ത്യന്‍ രജനികാന്ത് സാബു സിറിള്‍ രാജമൌലി Shankar Kamalhasan Indian Rajnikanth Rajamouli Indian 2 Sabu Cyril

Widgets Magazine

സിനിമ

news

എവിടെ മനുഷ്യാവകാശ കമ്മിഷൻ? മാലാഖമാര്‍ക്ക് നേരെ ഇന്നലെ നടന്നത് കണ്ടില്ലെന്നുണ്ടോ? - വൈറലാകുന്ന കുറിപ്പ്

കോട്ടയം ഭാരത് ഹോസ്പിറ്റലിൽ നഴ്സുമാര്‍ നടത്തിയ സമരധർണ്ണയിൽ ഇന്നലെ പോലീസുകാര്‍ ...

news

ഒടിയനും കര്‍ണനുമല്ല അതിനുമപ്പുറം, വരുന്നത് ഒരുഗ്രന്‍ ബ്രഹ്മാണ്ഡ സിനിമ! - സംവിധാനം ഐ വി ശശി

ഇന്ത്യന്‍ സിനിമയുടെ ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ് മലയാള സിനിമ. ഭാഷയുടെ ...

news

മാസ്റ്റര്‍പീസ് ഒന്നൊന്നര വിരുന്ന് തന്നെയാകും! - മാസ്സ് എന്റര്‍ടെയ്നറുമായി മമ്മൂട്ടി!

മമ്മൂട്ടി ആരാധകര്‍ക്കായി അജയ് വാസുദെവ് ഒരുക്കുന്ന ‘മാസ്റ്റര്‍പീസ്’ നവംബറില്‍ റിലീസ് ...

news

ലോക്കേഷനില്‍ ജാതിതിരിച്ച് ഭക്ഷണം വിളമ്പരുത്: മമ്മൂട്ടി

സിനിമാ ലൊക്കേഷനില്‍ ജാതി തിരിച്ചു ആഹാരം വിളമ്പരുതെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ...

Widgets Magazine