എല്ലാത്തിനും കാരണമായത് നിവിന്‍ പോളിയുടെ ആ പെരുമാറ്റം; അജു വര്‍ഗീസ് പറയുന്നു

ശനി, 9 സെപ്‌റ്റംബര്‍ 2017 (15:25 IST)

Widgets Magazine

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു നടന്‍ അജു വര്‍ഗീസ്. എന്നാല്‍ അരങ്ങേറ്റ ചിത്രത്തോടുകൂടി തന്നെ സംവിധായകനാകാനുള്ള മോഹം താന്‍ ഉപേക്ഷിച്ചുവെന്ന് അജു പറയുന്നു. അതിന് കാരണമായി അജു പറയുന്നതാവട്ടെ, ആ ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയുടെ പെരുമാറ്റവും. 
 
മെനക്കേടുള്ള ഡെഡിക്കേഷന്‍ ആവശ്യമായ ഒരു ജോലിയാണ് സംവിധായകന്റേത്. അത്രത്തോളം ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും തനിക്കില്ലെന്നും അതിലും എത്രയോ എളുപ്പമാണ് അഭിനയമെന്നുമാണ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നത്. ഇനി അഭിനയിക്കുമ്പോള്‍ സംവിധായകന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കുമെന്നും അജു വ്യക്തമാക്കുന്നുണ്ട്.
 
ആദ്യമെല്ലാം ഷോട്ട് റെഡിയായി എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമ്പോള്‍ ഒരു ‘അഞ്ചു മിനുറ്റേ’ എന്ന് പറയുന്ന വ്യക്തിയായിരുന്നു ഞാന്‍. ജേക്കബിന്റെ സെറ്റില്‍ വച്ചാണ് അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായത്. ഷോട്ട് എടുക്കാറായാല്‍ നിവിനോട് ചെന്നു പറയും. ‘അളിയാ, ഷോട്ട് റെഡി’. പക്ഷെ നിവിന്‍ ‘ദാ വരുന്നെടാ’ എന്നു പറഞ്ഞ് അവിടെതന്നെ ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ, പിടിച്ചാല്‍ കിട്ടില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ലോകത്തിലെ ഏറ്റവും നല്ല നടന്‍ കേരളത്തിലാണ് - മോഹന്‍ലാല്‍ !

ലോകസിനിമയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്? പല ഹോളിവുഡ് നടന്‍‌മാരുടെയും പേരുകള്‍ മനസിലൂടെ ...

news

ഇനിയും ഒരു തല്ല് ബാക്കിയുണ്ട്, മമ്മൂട്ടി റെഡി; ത്രില്ലടിക്കാന്‍ ഒരുങ്ങുക!

മഹാനടന്‍ മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. ചില പുതിയ സിനിമകളുടെ ...

news

ചങ്ങാത്തം കൂടാനെത്തുന്ന ചിലര്‍ക്ക് അറിയേണ്ടത് മറ്റുചില കാര്യങ്ങള്‍; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലാത്ത താരമാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. ...

news

മമ്മൂട്ടി - നടനകലയിലെ കലാപം, സൌന്ദര്യത്തിന്‍റെ രാജഭാവം

മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. എന്നാല്‍ അദ്ദേഹത്തിന് എത്ര വയസായി ...

Widgets Magazine