എന്റെ ഭാര്യ സുന്ദരിയാണ്, പക്ഷേ ഫോട്ടോ കാണിക്കില്ലെന്ന് ജാസി ഗിഫ്റ്റ്

സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ സുന്തുഷ്ടനാണ്, പക്ഷേ താന്‍ ഫോട്ടോ കാണിക്കില്ല

AISWARYA| Last Modified ചൊവ്വ, 4 ജൂലൈ 2017 (09:07 IST)
‘ലജ്ജാവതിയേ‘ എന്ന പാട്ടിലൂടെയാണ്
ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും മലയാളികളുടെ മനസ്സിലേക്ക് കയറിയത്. പിന്നീട് ആവേശം കൊള്ളിയ്ക്കുന്നതും രസിപ്പിയ്ക്കുന്നതുമായ നിരവധി ഗാനങ്ങള്‍
അദ്ദേഹം പാടി. ജാസി ഗിഫ്റ്റിന്റെ സംഗീത ജീവിതത്തെ കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല.

കുടുംബ കാര്യങ്ങള്‍ കുടുംബത്തില്‍ തന്നെ വയ്ക്കാനാണ് ജാസിഗിഫ്റ്റിന് ഇഷ്ടം. ഭാര്യയുടെ ഫോട്ടോ പോലും പുറത്ത് കാണിക്കാന്‍ താത്പര്യമില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാസി ഗിഫ്റ്റ് വ്യക്തമാക്കിയിരുന്നു. ‘വിവാഹം കഴിക്കാന്‍ വൈകിപ്പോയോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പ്രായത്തില്‍ പക്വത വന്നിട്ട് വിവാഹം കഴിയ്ക്കുന്നതാണ് ഉത്തമമം. ഏത് പ്രശ്‌നം വന്നാലും തരണം ചെയ്യാന്‍ പക്വത ആവശ്യമാണ്‘. - ജാസി ഗിഫ്റ്റ് പറയുന്നു.

തന്റെ ഭാര്യ അധികം സംസാരിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. അമിതമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ ഇഷ്ട്മല്ലാത്തതിനാല്‍ ഇത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും ജാസി ഗിഫ്റ്റ് വ്യക്തമാക്കുന്നു. തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ആളാണ് തന്റെ ഭാര്യയെന്നാണ് ഇദ്ദേഹം പറയുന്നത്. എല്ലാത്തിലുമുപരി സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍
സന്തുഷ്ടനാണെന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാസി ഗിഫ്റ്റ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :