എന്റെ പടച്ചോനേ... മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ; ശരണ്യ മോഹന്‍

തിങ്കള്‍, 31 ജൂലൈ 2017 (12:05 IST)

മലയാളത്തിന്റെ നിത്യഹരിത യൌവനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏതൊരു അഭിമുഖത്തിന് ചെന്നാലും ഈ സൌന്ദര്യത്തിന്റെ രഹസ്യമെന്താണ് മമ്മൂക്ക’ എന്ന് ചോദിക്കാതെ അവതാരകര്‍ക്ക് ആ അഭിമുഖം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.
 
മഞ്ഞ ഷർട്ടിൽ മിന്നിത്തിളങ്ങി വരുന്ന മമ്മൂക്കയെ ചിത്രത്തിൽ കാണാം. ചിത്രത്തിന് താഴെ നടി ശരണ്യ മോഹൻ പോസ്റ്റ് ചെയ്ത ഒരു കമന്റ് ആണ് ഇപ്പോൾ ആരാധകരുടെ ചർച്ച. ‘എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ! ’ ഇതായിരുന്നു ശരണ്യയുടെ കമന്റ്. 
 
ദുൽക്കറിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതൽ ഇഷ്ടമെന്ന് ആരാധകർ ശരണ്യയോട് ചോദിക്കുകയുണ്ടായി. രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നായിരുന്നു നടിയുടെ മറുപടി. മമ്മൂക്ക ആരാധകര്‍ക്ക് മറുപടി കൊടുത്ത താരം ഇനി ഇവിടെ നിന്നാൽ തന്റെ മകൻ ഓടിക്കുമെന്ന് അറിയിച്ച് ഏവരെയും സന്തോഷിപ്പിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

റിമ കല്ലിങ്കല്‍ നീഗ്രോ ആയോ? ഈ ചിത്രം കണ്ടാല്‍ ആരും ഒന്ന് ഞെട്ടും!

മലയാള സിനിമയിലെ പ്രിയതാരവും സ്ത്രീശക്തികളിലൊരാളാണ് നടി റിമ കല്ലിങ്കല്‍‍. നടിയുടെ കേസുമായി ...

news

കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ നിര്‍ബന്ധിച്ചു ; സായ് പല്ലവി സംവിധായകന് കൊടുത്ത മറുപടി സൂപ്പര്‍ !

പ്രേമം എന്ന ഒറ്റ മലയാള സിനിമയിലൂടെ ആരാധകരുടെ മനസില്‍ ഇടം‌പിടിച്ച താരമാണ് സായ് പല്ലവി. ...

news

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; ആ നടി പറയുന്നത് അങ്ങനെയാണ് !

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ അമൃത. നടന്‍ ...

news

സ്വന്തം ഭാര്യയുടെ പേര് മാറ്റി പറഞ്ഞ് മുകേഷ്

സ്വന്തം ഭാര്യയുടെ പേര് തെറ്റിച്ച് നടനും എം എല്‍ എയുമായ മുകേഷ്. മുകേഷ് ഒരു സ്വകാര്യ ...