കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ നിര്‍ബന്ധിച്ചു ; സായ് പല്ലവി സംവിധായകന് കൊടുത്ത മറുപടി സൂപ്പര്‍ !

തിങ്കള്‍, 31 ജൂലൈ 2017 (09:11 IST)

പ്രേമം എന്ന ഒറ്റ മലയാള സിനിമയിലൂടെ ആരാധകരുടെ മനസില്‍ ഇടം‌പിടിച്ച താരമാണ് സായ് പല്ലവി. പിന്നീട് കലി എന്ന മലയാള സിനിമയിലും സായ് പല്ലവി നായികയായെത്തി. മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളിലും സായ് പല്ലവി ഗ്ലാമര്‍ വേഷത്തിലല്ല എത്തിയത്.
 
ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും സായി അറങ്ങേറി. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി. ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ കൂടെ അല്പം ഗ്ലാമറസ്സായ വേഷങ്ങളാണ് സായി ധരിക്കുന്നത്. ചിത്രത്തില്‍ കുഞ്ഞുടുപ്പിടാല്‍ നിര്‍ബന്ധിച്ചപ്പോള്‍ സായി പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ചയായിരുന്നു.
 
ധാവണിയിലും സാരിയിലുമാണ് സായ് പല്ലവി ഫിദ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത വേഷം സിനിമയില്‍ ധരിക്കില്ല എന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയതാണ്. മോഡേണ്‍ വേഷമാണെങ്കിലും തനിക്ക് കംഫര്‍ട്ടബിളായിരിക്കണം എന്നാണ് സായ് പറഞ്ഞിട്ടുള്ളത്. സ്ലീവ് ലസ്സ് വേഷങ്ങള്‍ ഒട്ടും കംഫര്‍ട്ടല്ല എന്നും സായി പറഞ്ഞിരുന്നു.
 
പക്ഷേ  ഫിദ എന്ന ചിത്രത്തില്‍ കൈയ്യ് ഇല്ലാത്ത ഒരു ഗൗണ്‍ ധരിക്കാന്‍ സംവിധായകന്‍ ശേഖര്‍ കാമൂല്‍ നടിയെ നിര്‍ബന്ധിച്ചുവത്രെ. ആ രംഗത്തിന് അത്യാവശ്യമായിരുന്നു കറുപ്പ് നിറത്തിലുള്ള ആ ഗൗണ്‍. ഇത്തരം വേഷങ്ങളില്‍ താന്‍ കംഫര്‍ട്ടല്ല എന്ന് ആദ്യം സായ് പല്ലവി പറഞ്ഞു. എന്നാല്‍ ഈ രംഗത്തിന് കൈയ്യ് ഇല്ലാത്ത ഈ കുപ്പായം നിര്‍ബന്ധമാണ് എന്ന് പറഞ്ഞപ്പോള്‍ ഇനി ഇത്തരം വേഷം ധരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സായ് ആ കുപ്പായമിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ മലയാളം സായ് പല്ലവി Cinema Malayalam Sai Pallavi

സിനിമ

news

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; ആ നടി പറയുന്നത് അങ്ങനെയാണ് !

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ അമൃത. നടന്‍ ...

news

സ്വന്തം ഭാര്യയുടെ പേര് മാറ്റി പറഞ്ഞ് മുകേഷ്

സ്വന്തം ഭാര്യയുടെ പേര് തെറ്റിച്ച് നടനും എം എല്‍ എയുമായ മുകേഷ്. മുകേഷ് ഒരു സ്വകാര്യ ...

news

സൂര്യ ടിവിയില്‍ ദിലീപ് ഫെസ്റ്റിവല്‍ ‍!

ദിലീപ് വിഷയം ആവശ്യത്തിലും അധികം കൈകാര്യം ചെയ്തതാണ് ചാനലുകാര്‍. ഇതു സംബന്ധിച്ച് ...

news

'എന്നേപ്പോലുള്ള കുട്ടിയെ അറിയാമോ’? - അഞ്ജലി മേനോന് വേണ്ടി പൃഥ്വിരാജ് ചോദിക്കുന്നു

അഞ്ജലി മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ...