ഉര്‍വശിയോട് ദേഷ്യപ്പെട്ട ടാക്സി ഡ്രൈവര്‍!

ശനി, 2 സെപ്‌റ്റംബര്‍ 2017 (11:46 IST)

Widgets Magazine

ചെന്നൈയിലെ തിരക്കേറിയ നഗരത്തില്‍ ഒരിക്കല്‍ താന്‍ ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്നും വീട്ടിലേക്കുള്ള വഴി അറിയാതെ പകച്ച് നിന്നിട്ടുണ്ടെന്നും നടി ഉര്‍വശി. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വന്തം വീട്ടിലേക്കുള്ള വഴി താന്‍ മറന്ന് പോയ സംഭവം ഉര്‍വശി വ്യക്തമാക്കിയത്. 
 
ചെന്നൈ എയര്‍പോര്‍ട്ടില്‍ ഒരിക്കല്‍ വൈകി എത്തേണ്ട സാഹചര്യം ഉണ്ടായി. എന്നെ കൊണ്ടുപോകേണ്ട കാര്‍ എത്തിയില്ല. കുറേ നെരം കാത്ത് നിന്നു. ഇരുട്ടായി തുടങ്ങിയപ്പോള്‍ ഒരപ്പൂപ്പന്റെ ടാക്സി വിളിച്ചു. താമസം അശോക് നഗറില്‍ ആയിരുന്നു. വഴി പറഞ്ഞ് കൊടുക്കാന്‍ അറിയില്ല. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഇങ്ങനെ യാത്ര ചെയ്യേണ്ടി വന്നതെന്നും ഉര്‍വശി പറയുന്നു. 
 
തലയില്‍ ഷാള്‍ ഇട്ടിരുന്നു. രാത്രിയായതു കൊണ്ട് പുറകില്‍ ഇരിക്കുന്നത് ആരാണെന്ന് ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. അതിനാല്‍ എന്നെ അയാള്‍ മനസ്സിലായില്ല. എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ ‘അശോക് നഗര്‍‘ എന്ന് പറഞ്ഞു. അശോക് ചക്രം വരെ അറിയാം. അതുകഴിഞ്ഞ് അറിയില്ല. ലെഫ്റ്റോ റൈറ്റോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അന്തംവിട്ടു നിന്നു. പെട്ടു എന്ന് മനസ്സിലായി. 
 
പെട്ടന്നുദിച്ച ബുദ്ധിയില്‍ നടി ഉര്‍വശിയുടെ വീടിനടുത്ത് പോകണമെന്ന് പറഞ്ഞു. ഇതാദ്യമേ പറഞ്ഞാല്‍ പോരായിരുന്നോ എന്നായിരുന്നുവത്രെ ഓട്ടോക്കാരന്റെ പ്രതികരണം. ഈ വഴിയല്ല പോകേണ്ടതെന്നും അയാള്‍ ദേഷ്യത്തോടെ പറഞ്ഞു. വീടിനു മുന്നില്‍ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി. വീട്ടിലേക്ക് നടന്നു. 
 
അപ്പോള്‍ പിന്നാലെ വന്ന് അയാള്‍ ഉറക്കെ പറഞ്ഞു, 'അമ്മാ ഇത് ഉര്‍വശി വീട്. നീങ്ക ഉങ്ക വീട്ട്ക്ക് പോ'. അപ്പോള്‍ വെളിച്ചത്തേക്ക് നിന്ന് തലയില്‍ നിന്നും ഷാള്‍ എടുത്ത് മാറ്റി എന്റെ മുഖം അയാള്‍ക്ക് കാണിച്ചു കൊടുത്തു. 'ആ ഉര്‍വശി ഞാന്‍ തന്നെയാണ്' അപ്പോള്‍ ആ പാവത്തിന്റെ മുഖത്ത് വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. 'എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി..' മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല.. ഓടി അകത്ത് കയറി. - ഉര്‍വശി പറഞ്ഞു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ ഉര്‍വശി നടി പൊലീസ് Cinema Urvashi Actress Police

Widgets Magazine

സിനിമ

news

അതും ദിലീപിന്റെ മണ്ടയ്ക്ക്? മോഹന്‍ലാല്‍ ചിത്രത്തിന്റെ മോശം റിപ്പോര്‍ട്ടിന് പിന്നില്‍ ദിലീപോ?

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിച്ച ‘വെളിപാടിന്റെ പുസ്തകം’ തീയേറ്ററുകളില്‍ ...

news

പുള്ളിക്കാരന്‍ രാജകുമാരന്‍ ആണ്, സ്റ്റാറുമാണ്! - ഒരു പക്കാ ഫീല്‍ ഗുഡ് മൂവി!

‘ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച് ദൈവം വിശ്രമിച്ച ഏഴാം നാള്‍' എന്ന ടാഗ് ലൈനില്‍ എത്തിയ ...

news

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള - ഒരു ഡീസന്റ് ഫാമിലി ചിത്രം, നിവിന്റെ സമയം!

കൂട്ടുകാര്‍ ഒരുമിച്ച് സിനിമയെടുക്കുമ്പോള്‍ അതിലൊരു കെമിസ്ട്രി ഉണ്ടാകും. സംവിധായകനും ...

news

ഈ സുന്ദരിയെ ആരെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ?

മലയാള സിനിമയില്‍ ചില നടിമാര്‍ ആണ്‍ വേഷത്തില്‍ എത്തിയിരുന്നു. അതില്‍ ശ്വേത മേനോന്‍ ആണ്‍ ...

Widgets Magazine