ഇത് ചരിത്രനേട്ടം! എതിരാളികളില്ലാതെ ദിലീപിന്റെ രാമലീല!

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (10:42 IST)

ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റാകും ദിലീപിന്റെ രാമലീലയെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞത് അച്ചട്ടാകുന്നു. ഈ വര്‍ഷം മലയാള കണ്ട മെഗാഹിറ്റ് ആവുകയാണ് രാമലീല. വെറും നാല് ദിവസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത് 10.54 കോടി രൂപയാണ്. 
 
സച്ചിയുടെ രചനയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയില്‍ രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്ത മിക്ക തീയേറ്ററുകളിലും ഹൌസ്ഫുള്‍ ഷോകളാണ്. രാമലീലയ്ക്ക് എല്ലായിടത്തും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.
 
സെപ്തംബര്‍ 28 ന് ഇറങ്ങിയ ചിത്രം ആദ്യദിനം 2.41 കോടി രൂപ നേടി. രണ്ടാം ദിനം കേരളത്തില്‍ നിന്നും മാത്രം ചിത്രം 2.47 കോടി രൂപ കളക്ട് ചെയ്തു. മൂന്നാംദിവസം ചിത്രം 2.90 കോടി രൂപ കളക്ട് ചെയ്തു. നാലാം ദിവസം 2.22 കോടിയുമാണ് രാമലീല സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ട് 10.54 കോടി. ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത് (നാലു ദിവസം കൊണ്ട്). ഇങ്ങനെയാണെങ്കില്‍ രണ്ട് ദിവസം കൂടി ഇതേതിരക്കോടെ ചിത്രം നിറഞ്ഞു പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ഒരാഴ്ച കൊണ്ട് തന്നെ രാമലീല മുടക്കുമുതല്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കേരളത്തിനു പുറത്തും ചിത്രം മികച്ച പ്രതികരണവുമായി ഓടുകയാണ്. പൂജാ അവധി ആയതിനാൽ വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നേക്കാം. തിയറ്ററുകളിലേക്ക് ഫാമിലി ഓഡിയൻസിന്റെ തിരക്ക് വർദ്ധിച്ചു വരികയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് രാമലീല നിർമ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അവള്‍ മാത്രമായിരുന്നു മഞ്ജു വാര്യരുടെ ആ പറച്ചിലിന് പിന്നില്‍ !

കേരളത്തിലുള്ള ഒട്ടുമിക്ക എല്ലാ ഭാഷകളും പയറ്റി തെളിഞ്ഞ ഒരു നടനാണ് മമ്മൂട്ടി എന്ന ...

news

ഇതുവരെ നഗ്നയായി അഭിനയിച്ചിട്ടില്ല, കിടപ്പറ രംഗങ്ങള്‍ ചെയ്തത് അമ്മാവന്റെ മക്കളോടൊപ്പം; ഷക്കീല പറയുന്നു

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടീ ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെയാണ് ...

news

സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റ ഉടന്‍ മഞ്ജു വാര്യര്‍തടഞ്ഞു, അവസാനം മോഹന്‍ലാലിന് ഇടപെടേണ്ടി വന്നു !

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നത്. ബി ...

news

കൊറിയറുകാരന്‍ വിളിച്ചു, തോര്‍ത്ത് മാത്രം ചുറ്റി നടി റോഡില്‍‍‍; ഉടുത്ത തോര്‍ത്ത് ഊരിപ്പോയി ! - വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ക്യാമറയ്ക്ക് മുന്നില്‍ എന്തുതന്നെ ചെയ്യാനും ഒരു മടിയില്ലാത്ത താരങ്ങളാണ് ഹോളിവുഡിലും ...

Widgets Magazine