ആരാധകർ കാത്തിരുന്ന ആ ചിത്രത്തിന്റെ ഭാവിയെന്ത്? ആട് -2 വരില്ല!

ബുധന്‍, 4 ജനുവരി 2017 (11:54 IST)

Widgets Magazine

ആട് ഒരു ഭീകരജീവി- ഒരു മിഥുൻ മാനുവൽ തോമസ് ചിത്രം. മലയാളികൾ കാത്തിരിക്കുന്നത് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മ്മിക്കാനിരിക്കെയാണ് അതിന്റെ നിർമാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും തെറ്റിപ്പിരിഞ്ഞു എന്ന വാർത്ത വന്നത്.
 
അക്ഷരാർത്ഥത്തിൽ ഈ വാർത്ത ഞെട്ടിച്ചത് ആരാധകരെയാണ്. ഷാജി പാപ്പന്റെ തുടർക്കഥ ഇനി ആര് നിർമിക്കും എന്നൊരു സംശയം കൂടി ആരാധകർക്കുണ്ട്. ഇനി ആട്- 2 ഭാഗം വരില്ലേ? എന്നും ചിലർ ചോദിയ്ക്കുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്റെ വിക്കിപീഡിയ പേജ് കണ്ടത് കൊണ്ടാണ് ഇത്തരം സംശയങ്ങൾ ആരാധകർ ചോദിച്ച് തുടങ്ങിയത്.
 
ആട് മാത്രമല്ല, വേറെയും സിനിമകള്‍ ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മിക്കാനിരിക്കവെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ വഴക്ക്. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിര്‍മാണവും ഫ്രൈഡെ ഫിലിം ഹൗസ് ഏറ്റെടുത്തതായിരുന്നു. ലിജോ ജോസ് പെല്ലിശ്ശെരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസാണ് മറ്റരു ചിത്രം. ഈ സിനിമകളുടെയൊക്കെ ഗതിയാണ് ഇപ്പോള്‍ ആരാധകരുടെ പ്രശ്‌നം.
 
ഫ്രൈഡെ ഫിലിംസിന്റെ ഉടമസ്ഥതയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വിജയ് ബാബു സാന്ദ്രയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുന്നു എന്ന് പറഞ്ഞ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് പൊലീസില്‍ പരാതി നല്‍കിയത്രെ. വിജയ് ബാബുവും കൂട്ടാളികളും സാന്ദ്രയെ മര്‍ദ്ദിച്ചുവത്രെ. മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് വാര്‍ത്തകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുലിമുരുകനും കടന്ന് മോഹൻലാലിന്റെ സാഹസികത! ഈ വേട്ട, ഇതെങ്ങോട്ട്?

പീറ്റർ ഹെയ്‌നും മോഹൻലാലും ഒന്നിച്ചപ്പോൾ പുലിമുരുകൻ പിറന്നു. ആക്ഷൻ തനിക്കൊന്നുമല്ലെന്ന് ...

news

സാന്ദ്ര തോമസ് വിവാഹം കഴിച്ചത് വിജയ് ബാബുവിന് ഇഷ്ടപെട്ടില്ല?

സാന്ദ്ര തോമസിന്റേയും വിജയ് ബാബുവിന്റേയും വഴക്ക് സിനിമാപ്രേമികളെ കുറച്ചൊന്നുമല്ല ...

news

കച്ചവട പങ്കാളിയും ഭര്‍ത്താവും തന്റെ പ്രോപര്‍ട്ടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചത്: വിജയ് ബാബു

താന്‍ അവകാശവാദം ഉന്നയിച്ച വസ്തു തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് തന്റെ കച്ചവട പങ്കാളിയും ...

news

രാജ 2 ഒരു സംഗീത വിസ്‌മയം, മമ്മൂട്ടിച്ചിത്രത്തിനായി മറ്റൊരു ഹരിമുരളീരവം?

പുലിമുരുകൻ ഒരു വിസ്‌മയമാകുന്നത് അതിൻറെ സംഗീതസാന്നിധ്യം കൊണ്ടുകൂടിയാണ്. കുറച്ചുകൂടി ...

Widgets Magazine