അന്ന് മോഹന്‍ലാലിന് വേണ്ടി കാത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?

വെള്ളി, 10 ഫെബ്രുവരി 2017 (20:07 IST)

Widgets Magazine
Mammootty, Mohanlal, Sathyan Anthikkad, Dileep, Jayaram, Dulquer, മമ്മൂട്ടി, മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ദിലീപ്, ജയറാം, ദുല്‍ക്കര്‍

ചില സംവിധായകരുണ്ട്. സൂപ്പര്‍താരങ്ങള്‍ ഡേറ്റ് തന്നാല്‍ മാത്രമേ അവര്‍ സിനിമ ചെയ്യുകയുള്ളൂ. അല്ലെങ്കില്‍ സൂപ്പര്‍താരങ്ങളെ വച്ചുമാത്രമേ കഥകള്‍ ആലോചിക്കുകയുള്ളൂ. സൂപ്പര്‍താരങ്ങളില്ലെങ്കില്‍ നോ സിനിമ.
 
എന്നാല്‍ എക്കാലത്തെയും വലിയ ഹിറ്റ് മേക്കറായ സത്യന്‍ അന്തിക്കാടിനെ നോക്കൂ. സൂപ്പര്‍താരങ്ങള്‍ ആവശ്യമുള്ള കഥകള്‍ക്ക് മാത്രമേ അവരെ സമീപിക്കുകയുള്ളൂ. കഥയ്ക്ക് ആവശ്യമുള്ള താരങ്ങളിലേക്ക് എത്തുകയാണ് അദ്ദേഹം എപ്പോഴും. അവിടെ കഥയാണ് താരം. പിന്നീടാണ് നായകനും നായികയും. 
 
സത്യന്‍ അന്തിക്കാട് മനോരമയുടെ ഓണ്‍ലൈന്‍ വാര്‍ഷികപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നത് കേള്‍ക്കൂ:
 
“പണ്ട് ഞാനും ശ്രീനിവാസനും ചേര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി തുടര്‍ച്ചയായി ചിത്രങ്ങള്‍ എടുത്തിരുന്ന കാലം. ലാല്‍ സൂപ്പര്‍സ്റ്റാറായി. വലിയ തിരക്കായി. അന്ന് ലാലിന്‍റെ ഡേറ്റിനുവേണ്ടി എനിക്കു വേണമെങ്കില്‍ പിന്നാലെ നടക്കാം. കിട്ടുന്നതു വരെ കാത്തിരിക്കാം. പക്ഷേ ഞാന്‍ ആലോചിച്ചത് ഇതിനെ എങ്ങനെ നേരിടാം എന്നാണ്. മോഹന്‍ലാലിനു വേണ്ടിയുള്ള കഥകളാണ് ഞാനും ശ്രീനിയും അതുവരെ ആലോചിച്ചിരുന്നത്. ലാലിനു വേണ്ടിയുള്ള കഥകള്‍ മറ്റൊരു നടനെ വച്ച് ചെയ്യിക്കാന്‍ പറ്റില്ല. അതോടെ മോഹന്‍ലാല്‍ ചെയ്യേണ്ടാത്ത കഥകള്‍ തേടിപ്പോകാന്‍ തുടങ്ങി. അങ്ങനെ പൊന്മുട്ടയിടുന്ന താറാവും സന്ദേശവും തലയണമന്ത്രവുമുണ്ടായി. ഈ സിനിമകളിലൊന്നും ലാലിനു റോളില്ല. അല്ലെങ്കില്‍ അവയൊന്നും ലാല്‍ ചെയ്യേണ്ട റോളുകളല്ല. 
പ്രതിസന്ധി വരുമ്പോള്‍ ഒളിച്ചോടാതെ നേരിടുകയായിരുന്നു ഞാന്‍” - സത്യന്‍ അന്തിക്കാട് പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആ മോഹന്‍ലാല്‍ ചിത്രം സംവിധായകന് തീരെ ഇഷ്ടമല്ല!

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രത്യേകതയുള്ള ഒന്നാണ് ‘വിഷ്ണുലോകം’. കമല്‍ സംവിധാനം ചെയ്ത ആ ...

news

പേടിക്കുമെന്നല്ല, പേടിച്ചുവിറച്ച് പനിപിടിക്കും - ‘എസ്ര’ !

മലയാള സിനിമയിലെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രം ഏതാണ്? പുതിയ തലമുറ മണിച്ചിത്രത്താഴിലേക്ക് ...

news

കട്ട താടിയും ചുണ്ടിൽ സിഗരറ്റുമായി ഡേവിഡ് നൈനാൻ, ഇതൊരു ഒന്നൊന്നര വരവ് തന്നെ!

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ...

news

അതെ, ഒടുവിൽ എല്ലാവരും അംഗീകരിച്ചു; മികച്ച നടൻ വിനായകൻ, സിനിമ മഹേഷിന്റെ പ്രതികാരം

സിനിമാപ്രേമികളോട് കഴിഞ്ഞ വർഷത്തെ മികച്ച നടൻ ആരാണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ അവർ ...

Widgets Magazine