മമ്മൂട്ടി ശ്രീനിവാസനോട് ദേഷ്യപ്പെട്ടു, വീട്ടിൽ ചെന്നപ്പോൾ സുൽഫത്തിൽ നിന്നും മമ്മൂട്ടിയ്ക്ക് തിരിച്ച് കിട്ടി! - ആ കഥ ഇങ്ങനെ

വ്യാഴം, 9 ഫെബ്രുവരി 2017 (13:58 IST)

Widgets Magazine

മമ്മൂട്ടിയും ഇന്നസെന്റും ചേർന്നാണ് തന്റെ വിവാഹം നടത്തിയതെന്ന് തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതാണ്. എന്നാൽ, ശ്രീ‌നിവാസന്റെ വിവാഹത്തിന് പിന്നിൽ അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട്. ശ്രീനിവാസന്റെ വിവാഹത്തിൽ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനും റോൾ ഉണ്ടെന്ന് മണിയൻപിള്ള രാജു പറയുന്നു.
 
ഐ.വി ശശി സംവിധാനം ചെയ്ത 'അതിരാത്ര'ത്തിന്റെ ചിത്രീകരണവേളയില്‍ ശ്രീനിവാസന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. പണ‌ത്തിന് നല്ല ബുദ്ധിമു‌ട്ടുള്ള കാലമായിരുന്നു അന്ന്. ശ്രീനിവാസന്‍ എന്റെയടുത്തുവന്നിട്ട് കല്യാണമാണെന്നും മാല വാങ്ങാന്‍ കുറച്ചു പണം കടംകൊടുക്കണമെന്നും പറഞ്ഞു. കൈയ്യിൽ പൈസയൊന്നുമില്ലായിരുന്നു, വിവരം മമ്മൂട്ടിയെ അറിയിച്ചു.
 
മമ്മൂട്ടി ശ്രീനിയെ റൂമില്‍ വിളിച്ചിട്ട് കുറെ വഴക്കുപറഞ്ഞു. നിനക്കെന്തെങ്കിലും ആവശ്യം വന്നാല്‍ എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ടിട്ട് താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഈ വിവരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു. അത് കേട്ടതും ഭാര്യ മമ്മൂട്ടിയെ വല്ലാതെ വഴക്കുപറഞ്ഞു. 
 
അത്രയും വലിയൊരു നടന്‍ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്. എന്റെ കൈവശം അപ്പോള്‍ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുല്‍ഫത്ത് പറഞ്ഞുവത്രെ.
 
ഏതായാലും ഈ കാരണങ്ങൾ കൊണ്ടൊക്കെ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന് മണിയൻപിള്ളയുടെ മനസ്സിൽ വലിയൊരു സ്ഥാനമാണുള്ളതെന്ന് വ്യക്തം. ലോകത്തുള്ള ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തായിരിക്കും എന്നാണ് മണിയന്‍ പിള്ള രാജു പറയുന്നു, കാരണം ഇത്രയും നല്ല പെരുമാറ്റം ഞാന്‍ വേറെ ഒരു ഭാര്യമാരിലും കണ്ടിട്ടില്ലത്രേ.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ശ്രീനിവാസൻ മണിയൻപിള്ള രാജു സിനിമ Mammootty Sreenivasan Movie Maniyanpillai Raju

Widgets Magazine

സിനിമ

news

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ കിടിലൻ ട്രെയിലർ

കരീബിയന്‍ കടല്‍ക്കൊള്ളക്കാരെപ്പറ്റിയുള്ള കല്‍പിത കഥകളുടെ സിനിമാ പരമ്പരയായ ‘പൈറേറ്റ്‌സ് ...

news

ഈ കോളജില്‍ ഒരു കൊടി ഉയരുന്നുണ്ടെങ്കില്‍ അത് എസ്എഫ്ഐയുടെ ചുവന്ന കൊടിയായിരിക്കും!

ലോ അക്കാദമി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമയമാണിത്. ...

news

നിവിന്‍ പോളിയുടെ നായിക വിക്രം ചിത്രത്തില്‍ നിന്ന് പുറത്ത്!

നിവിന്‍ പോളിയുടെ മെഗാഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ നായിക അനു ഇമ്മാനുവല്‍ ...

news

പുലിമുരുകന്‍ ഒക്കെ ഇപ്പോഴല്ലേ, കുറച്ചുകാലം മുമ്പത്തെ കാര്യം ഇവിടെ ചോദിച്ചാല്‍ മതി!

ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ ...

Widgets Magazine