അടുത്ത മമ്മൂട്ടിയും മോഹന്‍ലാലും ഇവര്‍ തന്നെ - പൃഥ്വിരാജും നിവിന്‍ പോളിയും !

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (17:22 IST)

Widgets Magazine
Mammootty, Mohanlal, Prithviraj, Nivin Pauly, Dulquer, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ക്കര്‍

മമ്മൂട്ടിയോടും മോഹന്‍ലാലിനോടും എതിര്‍ത്തുനില്‍ക്കാന്‍ മലയാള സിനിമയില്‍ യുവനിരയില്‍ നിന്ന് ആരുണ്ട്? ഈ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പൃഥ്വിരാജും നിവിന്‍ പോളിയുമാണ് ആ രണ്ട് തന്‍റേടികള്‍.
 
ഈ വരുന്ന ഓണത്തിനാണ് സീനിയര്‍ - ജൂനിയര്‍ പോരാട്ടം. മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’, മോഹന്‍ലാലിന്‍റെ ‘വെളിപാടിന്‍റെ പുസ്തകം’ എന്നിവയാണ് ഓണക്കാലത്തെ വമ്പന്‍ റിലീസുകള്‍.
 
ഈ സിനിമകളോട് ഏറ്റുമുട്ടാന്‍ പൃഥ്വിരാജിന്‍റെ ‘ആദം’, നിവിന്‍ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്നീ ചിത്രങ്ങളാവും എത്തുക. ഇതോടെ മലയാള സിനിമയില്‍ ഓണക്കാലം സ്വന്തമാക്കാനുള്ള മത്സരത്തിന് ആവേശവും കൂടി.
 
ദുല്‍ക്കര്‍ സല്‍മാന്‍റെ ‘പറവ’, അജു വര്‍ഗീസ് - നീരജ് മാധവ് ടീമിന്‍റെ ‘ലവകുശ’ എന്നീ ചിത്രങ്ങള്‍ ഓണക്കാലത്ത് റിലീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
 
നിവിന്‍ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഓണക്കാലത്തെ കറുത്ത കുതിരയാകുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മലയാളത്തിലെ ഏറ്റവും വലിയ സിനിമയില്‍ മോഹന്‍ലാല്‍, റിലീസ് 2018 മാര്‍ച്ച് 30ന്!

മലയാളത്തിലെ ഏറ്റവും വലിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് ...

news

വിജയ് സേതുപതിയെ വിസ്മയിപ്പിച്ച രണ്ട് മലയാള നടന്മാര്‍!

ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ മനസ്സില്‍ ഇടം‌പിടിച്ച നായകനാണ് വിജയ് സേതുപതി. ...

news

‘നിന്നേപ്പോലുള്ള അതിമോഹികള്‍ കാരണമാണ് മലയാള സിനിമയുടെ ബജറ്റ് കൂടുന്നത്’ - നീരജിനോടും അജുവിനോടും ജനാര്‍ദ്ദനന്‍ പറഞ്ഞത്

നീരജ് മാധവന്‍ തിരക്കഥയെഴുതി നീരജും അജു വര്‍ഗീസും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ...

news

‘എനിക്കും തോന്നിയായിരുന്നു പ്രണയം’; വെളിപ്പെടുത്തലുമായി ആസിഫ് അലി

മലയാള സിനിമയിലെ പ്രിയതാരമാണ് ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കഥ ...

Widgets Magazine