അച്ഛന് വേണ്ടി, ഒരു മകന്റെ സ്വപ്നം! - അതാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം

വെള്ളി, 11 ഓഗസ്റ്റ് 2017 (09:23 IST)

അനുബന്ധ വാര്‍ത്തകള്‍

ആസിഫ് അലി നായകനായി എത്തുന്ന ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ എന്ന ഇന്ന് റിലീസാകുന്നു. നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. ആമേന്‍ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിര്‍മാണം.
 
പണ്ട് മൈക്കിനു മുന്‍പിലെത്തുമ്പോ മുട്ടുകൂട്ടിയിടിച്ചിരുന്ന വെറുമൊരു സാധാരണക്കാരന്റെ സിനിമയാണിതെന്ന് രതീഷ് കുമാര്‍ പറയുന്നു. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് പോലും ഇത്രേം കനമില്ലാരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ‘ഒരുപാടു പേരുടെ ഒരുപാട് കാലത്തെ, കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ സിനിമ. ഞങ്ങളുടെ ഏറെക്കാലത്തെ ചൂടും വിയര്‍പ്പും രക്തവുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‘ ‍. 
 
‘ആദ്യാക്ഷരം പറഞ്ഞു തന്ന ഗുരുനാഥന്‍ മുതല്‍ ഇന്നോളം നാടകത്തിലും സിനിമയിലും ജീവിതത്തിലും കൈ പിടിച്ചു നടത്തിയ എല്ലാ ഗുരുക്കന്മാർക്കും ഈ ചിത്രം സമര്‍പ്പിക്കുന്നു.ഒപ്പം, മകന്റെ സിനിമയെന്ന സ്വപ്നം പൂവണിയുന്നതിനു മുൻപേ വിടവാങ്ങിയ അച്ഛനും..‘- രതീഷ് പറയുന്നു.
 
തൃശ്ശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്കു അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നാടന്‍ കഥാപാത്രമായാണ് ആസിഫ് ചിത്രത്തില്‍ എത്തുക. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍‌ നായികയായി എത്തുന്നത്. സറീന വഹാബ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘രണ്ട് സിനിമയില്‍ നായികയാക്കി പ്രശസ്തയാക്കാം, ഒന്നു കൂടെ കിടന്നാല്‍ മാത്രം മതി !’ - സംവിധായകന്‍ നടിയോട് ആവശ്യപ്പെട്ടത്

മലയാള സിനിമയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് അടുത്തിടെ വ്യക്തമായിരുന്നു. പ്രമുഖ നടിമാരായ ...

news

ബെഡ് വിത്ത് ആക്ടിംഗിന് എന്നെ 3 തവണ വിളിച്ചു: ഹിമ

മലയാള സിനിമയില്‍ ‘ബെഡ് വിത്ത് ആക്‍ടിംഗ്’ എന്ന പാക്കേജ് സംവിധാനത്തിന് സമ്മതമാണെങ്കില്‍ ...

news

മാറിടത്തില്‍ മാതളനാരങ്ങവെച്ച് ഇഷ ഗുപ്തയുടെ ഹോട്ട് ഷൂട്ട്, ഫോട്ടോസ് വൈറല്‍ !

ആരോഗ്യത്തോടെയുള്ള ജീവിതത്തിന് മാതളനാരങ്ങ കഴിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇഷാ ഗുപ്ത. ഇഷ തന്റെ ...

news

ലാലേട്ടാ...നന്ദി, അതിന് കാരണം നിങ്ങളാണ്: ജയറാം

നടന്‍ മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് ജയറാം. ഓണം റിലീസായി എത്തുന്ന തന്റെ പുതിയ ചിത്രം ആകാശ ...