ഫെംഗ് ഷൂയി വീട്ടില്‍

SasiWD
അയല്‍ രാജ്യമായ ചൈനയിലാണ് രൂപം കൊണ്ടതെങ്കിലും ഫെംഗ് ഷൂയിക്ക് ഇന്ത്യയില്‍ വര്‍ദ്ധിച്ച പ്രചാരമാണുള്ളത്.

ഫെംഗ് ഷൂയിയെ കുറിച്ച്

ഫെംഗ് ഷൂയി (ഫോംഗ് ഷേ) എന്നത് ചൈനീസ് വാക്കാണ്. വായുവും വെള്ളവും എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അന്തരീക്ഷത്തിലെ ഊര്‍ജ്ജ ചാലകമായി വായുവും ഭൂമിക്ക് അടിയിലെ ഊര്‍ജ്ജ ചാലകമായി വെള്ളത്തെയും കണക്കാക്കുന്നു.

ഊര്‍ജ്ജ (ചി) പ്രവാഹത്തിനൊത്ത് ജീവിതാന്തരീക്ഷം ക്രമീകരിക്കുക എന്നതാണ് ഫെംഗ് ഷൂയി ലക്‍ഷ്യമിടുന്നത്. ഫെംഗ് ഷൂയി പ്രകാരം വീടിനകം എങ്ങനെ ക്രമീകരിക്കാം എന്ന് നോക്കാം.

സ്വീകരണമുറി വീടിന്‍റെ പ്രധാന ഭാഗമാണല്ലോ? ഇവിടെയാണ് സന്ദര്‍ശകരെ സ്വീകരിച്ചിരുത്തേണ്ട ഇടം. അതിനാല്‍, ഇവിടെ ‘ചി’യുടെ പ്രഭാവം അത്യാവശ്യമാണ്. അതിനാല്‍ സ്വീകരണ മുറി ധാരാളം വായു പ്രവാഹം ഉണ്ടാകത്തക്ക വിധം ക്രമീകരിക്കണം.

ആവശ്യമുള്ള വായു പ്രവാഹം നടക്കുന്നില്ല എങ്കില്‍ സ്വീകരണ മുറിയില്‍ ഒരു ജലധാരയോ കണ്ണാടിയോ സ്ഥാപിക്കുക. ഇത് മുറിക്കുള്ളിലേക്കു കടന്നെത്തെത്തുന്ന ‘ചി’ കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കും.

മുറികളില്‍ ചെടികള്‍ വളര്‍ത്തുന്നുണ്ടോ? ഉണ്ട് എങ്കില്‍ ഇലകള്‍ നാണയങ്ങളുടെ ആകൃതിയിലുള്ളത് ആവണമെന്ന് നിഷ്ക്കര്‍ഷിക്കൂ, ഇത് നല്ല ഊര്‍ജ്ജത്തെ ആകര്‍ഷിക്കും.

ഫര്‍ണ്ണിച്ചറുകള്‍ ആവശ്യത്തില്‍ അധികം വേണ്ട. ഇത് ഊര്‍ജ്ജ പ്രവാഹത്തിന് തടയിടും. പോരാത്തതിന് ഇവ എന്നും ഒരേ രീതിയില്‍ ക്രമീകരിച്ച് വയ്ക്കുന്നത് വിരസതയുളവാക്കും. പകരം, ഇടയ്ക്ക് ഫര്‍ണിച്ചറുകളുടെ സ്ഥാനം മാറ്റി പരീക്ഷിക്കുക.

ചെറിയ മുറികളുടെ ഭിത്തിയില്‍ കണ്ണാടി സ്ഥാപിക്കുന്നത് വലുപ്പം കൂടുതല്‍ ഉള്ള പ്രതീതി ജനിപ്പിക്കുമെന്ന് മാത്രമല്ല കൂടുതല്‍ നല്ല അവസരങ്ങള്‍ കൊണ്ടുവരുമെന്നുമാ‍ണ് വിശ്വാസം.

വീട്ടിലെ ബാത്ത് റൂം ക്ലോസറ്റ് ഇവ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഉപയോഗമില്ലാത്ത സാധനങ്ങള്‍ വില്‍കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം. അനാവശ്യ വസ്തുക്കള്‍ കുന്നു കൂടുന്നത് നല്ല ഊര്‍ജ്ജത്തെ പ്രതിരോധിക്കും.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :