സ്വപ്നം വിരിയിക്കും പാവാടകള്‍

IFMIFM
എത്രകാലം കഴിഞ്ഞാലും നമ്മുടെ വസ്ത്ര ശേഖരത്തില്‍ നിന്നു പുറത്തുപോകാത്ത ഒന്നുണ്ട്. പാവാടകള്‍. ഇപ്പോള്‍ പാവാടയില്‍ ഹരമായിരിക്കുന്നത് കാല്‍വണ്ണയില്‍ തൊട്ടു നില്‍ക്കുന്ന നീളന്‍ പാവാടകളാണ്.

ഫിഷ്‌ കട്ട്‌ സ്കര്‍ട്ടുകള്‍ക്കും തട്ടുകളായുള്ള ടയേഡ്‌ സ്കര്‍ട്ടുകള്‍ക്കും കാല്‍പ്പാദങ്ങളില്‍ തട്ടി നില്‍ക്കുന്ന ക്രഷ്ഡ്‌ സ്കര്‍ട്ടുകള്‍ക്കുമെല്ലാം നല്ല ഡിമാന്‍ഡാണ്. കോട്ടണിലും ക്രേപ്പിലും സിന്തറ്റിക്കിലുമെല്ലാം നിറങ്ങളിലും മെറ്റീരിയലുകളിലും വ്യത്യസ്തത പകരുന്ന ക്രഷ്ഡ്‌ സക്ര്ട്ടുകള്‍ വിപണിയില്‍ ലഭ്യമാണ്‌.

മിറര്‍ വര്‍ക്കും എംബ്രോയിഡറിയും സീക്വന്‍സ്‌, ലേസ്‌ തുടങ്ങിയ മിനുക്കുപണികളൊക്കെ ഇവയെ കൂടുതല്‍ സുന്ദരമാക്കുന്നു. അല്‍പ്പം ഡിസൈനിംഗ് സെന്‍സുണ്ടെങ്കില്‍ വിപണിയില്‍ നിന്ന് വ്യത്യസ്തതയുള്ള മെറ്റീരിയലുകള്‍ തെരഞ്ഞെടുത്ത്‌ ഇഷ്ടമുള്ള വിധത്തില്‍ സ്കര്‍ട്ടു തുന്നിയെടുക്കുകയുമാകാം.

ഇവയില്‍ ഭംഗിയായി മുത്തുകളും അലുക്കും തുന്നിച്ചേര്‍ത്താല്‍ നല്ല ഭംഗി ലഭിക്കും. പഴയ അംബ്രലാ സ്കര്‍ട്ട് കൂടുതല്‍ ഭംഗിയോടെ ഈ നീളന്‍ പാവാടകളിലും ഉണ്ട്‌. ഇവയുടെ മുകളില്‍ ബെല്‍റ്റുപോലെ അരക്കെട്ടില്‍ ചുറ്റാവുന്ന മെറ്റല്‍, വുഡ്‌ ആഭരണങ്ങള്‍ കൂടി ധരിച്ചാല്‍ ബോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകും.

ഏറ്റക്കുറവിന്റെ ഭംഗി നല്‍കുന്ന റോപ്പര്‍ ക്രിങ്കിള്‍ഡ്‌ സ്കര്‍ട്ടുകളും, പുഷ്പചാരുത വിടര്‍ത്തുന്ന ലോംഗ്‌ ഫ്ലോറല്‍ സ്കര്‍ട്ടുകളും വിപണിയില്‍ ധാരാളം വെസ്റ്റേണ്‍ വെയറുകളുടെ രൂപമാറ്റങ്ങളും സ്വാധീനവും ഈ വേഷങ്ങളില്‍ നിറയുന്നു.

WEBDUNIA| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2008 (15:59 IST)
എത്ര മെനക്കെട്ടാലും വേണ്ടില്ല, കൌമരത്തെ ഒരു വര്‍ണ്ണവസന്തം പോലെ ഭംഗിയാക്കിയെടുക്കണം എന്ന നിശ്ചയത്തിലാണ് ഡിസൈനര്‍മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :