ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് തന്നാല്‍ മത്സരിക്കും: നന്ദന്‍ നിലേക്കനി

ബാംഗ്ളൂര്‍| WEBDUNIA|
ഇന്‍ഫോസിന്റെ സ്ഥാപകരില്‍ ഒരാളും ആധാര്‍ നമ്പര്‍ ലഭ്യമാക്കുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെ ചെയര്‍മാനുമായ നന്ദന്‍ നിലേക്കനി കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് തന്നാല്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബാംഗ്ളൂരില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ എല്ലാ പിന്തുണയും നല്‍കിയത് കോണ്‍ഗ്രസായതിനാലാണ് ആ പാര്‍ട്ടിയില്‍ തന്നെ ചേരാന്‍ തീരുമനിച്ചത്. രാജ്യത്ത് എന്തെങ്കിലും വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ രാഷ്ട്രീയാധികാരം അനിവാര്യമാണ്.

നിലേക്കനിയെ ബാംഗ്ളൂര്‍ സൗത്ത് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ അഞ്ചുതവണയായി ബിജെപി നേതാവ് അനന്തകുമാര്‍ വിജയിച്ചു വരുന്ന മണ്ഡലമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :