കര്‍ണാടകയില്‍ കോണ്‍ഗ്രസെന്നു സര്‍വ്വേ

WEBDUNIA|
PRO
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും വിജയിയ്ക്കുമെന്ന് സിഎന്‍എന്‍-ഐബിഎന്‍ നടത്തിയ സര്‍വ്വേ. രണ്ട് സംസ്ഥാനങ്ങളിലും ഭരണകക്ഷികള്‍ തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിലും വിജയികളാകുമെന്നാണ് സര്‍വ്വേ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഭരണകക്ഷിയായ കോണ്‍ഗ്രസിന് 28 ലോക്‌സഭ സീറ്റുകളില്‍ പത്ത് മുതല്‍ 18 സീറ്റുകളില്‍ വരെ വിജയിക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്. എതിര്‍കക്ഷികളായ ബിയെപിയ്ക്ക് ആറ് മുല്‍ 10 സീറ്റുകളും ജനതാദള്‍ സെക്കുലറിന് നാല് മുതല്‍ എട്ട് സീറ്റും ലഭിയ്ക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

കോണ്‍ഗ്രസിന്42 ശതമാനം വോട്ട് ലഭിയ്ക്കും. ലോക്‌സഭാതെരഞ്ഞെടുപ്പ് 2014 ജനവരിയില്‍നടത്തിയാല്‍ ബിജെപിയ്ക്ക് നില അല്‍പ്പമൊന്ന് മെച്ചപ്പെടുത്തി 32 ശതമാനം വോട്ട് നേടാമെന്നും സര്‍വ്വേയില്‍ പറയുന്നു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :