ജവാനെയും കൃഷിക്കാരനെയും വാഴ്ത്തി ശാസ്ത്രി; വിജ്ഞാനത്തെക്കൂട്ടിച്ചേര്‍ത്ത് വാജ്‌പേയ്

WEBDUNIA|
PRO
ബഹുമുഖപ്രതിഭകളായ കഴിവുറ്റ ഭരണാധികാരികള്‍ അലങ്കരിച്ച സ്ഥാനമാണ് നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിക്കസേര. 1964 മെയ് 27-ന് പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍‌ലാല്‍ നെഹ്രുവിന്റെ വിയോഗം രാഷ്ട്രത്ത് കണ്ണീരിലാഴ്ത്തി അതിനുശേഷം അധികാരത്തിലെത്തിയത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ്.1964 ജൂണ്‍-9 നു ശാസ്ത്രി പ്രധാനമന്ത്രിയായി.

നിരവധിപ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. പാകിസ്ഥാനുമായുള്ള ആക്രമണം ഭക്ഷദൌര്‍ലഭ്യം എന്നിവ. ഇതില്‍ നിന്ന് ഇന്ത്യയെ മുക്തമാക്കുവാന്‍ ജെയ് ജവാന്‍, ജെയ് കിസാന്‍ എന്നീ മുദ്രാവാക്യവുമായി ശാസ്ത്രി പാകിസ്ഥാനെതിരെ പോരാടാന്‍ സൈനികരെയും ഭക്ഷ്യോത്പാദനത്തിനായി കൃഷിക്കാരെയും പ്രോത്സാഹിപ്പിച്ചു.

പൊഖ്രാന്‍ ആണവപരീക്ഷണത്തിന് ശേഷം എ ബി വാജ്‌പേയ് ഇതില്‍ ജയ് വിഗ്യാന്‍ കൂടി കൂട്ടിച്ചേര്‍ത്തു. അറിവ് നേടുന്നതിന്റെ പ്രാധാന്യമായിരുന്നു അദ്ദേഹം തന്റെ മുദ്രാവാക്യത്തിലൂടെ വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :