ആദ്യ അര മണിക്കൂർ കോൺഗ്രസിനൊപ്പം, മൂന്ന് സംസ്ഥാനങ്ങളിലും ലീഡ്; അഗ്നിപരീക്ഷയിൽ വെന്തുരുകി ബിജെപി

അപർണ| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (08:55 IST)
ആദ്യ അര മണിക്കൂറിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണു കോൺഗ്രസ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നിർത്താൻ സാധിക്കുന്നത്. അതും രണ്ട് സീറ്റ് വ്യത്യാസത്തിൽ.

മധ്യപ്രദേശിൽ ബിജെപി 34 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും ലീഡ് ചെയ്യുന്നു. രാജസ്ഥാനിൽ കോൺഗ്രസ് ആധിപത്യം സ്ഥാപിച്ചു. 52 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 34 സീറ്റിൽ മാത്രമേ ബിജെപിക്ക് ലീഡ് ചെയ്യാനാകുന്നുള്ളു.

ഛത്തീസ്ഗഢിലും മറിച്ചല്ല അവസ്ഥ. കോൺഗ്രസിന് തന്നെയാണ് മുന്നേറ്റം. കോൺഗ്രസ് (26), ബിജെപി (22) മറ്റുള്ളവർ (4) എന്നിങ്ങനെയാണ് ഛത്തീസ്ഗഢിലെ ലീഡ്. തെലങ്കാനയിൽ കോൺഗ്രസ് 27ഉം ടിആർ എസ് 18ഉം മറ്റുള്ളവർ 6ഉം സീറ്റുകൾ ലീഡ് ചെയ്യുന്നു. മിസോറാമിൽ കോൺഗ്രസ് ഒന്നും മറ്റുള്ളവർ ഒന്നും ആണ് നിലവിലെ ലീഡിംഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :