'ഇന്ത്യ ഭരിക്കുന്ന പാർട്ടി പാക്ക് വിരുദ്ധർ, തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ അവർ തള്ളി': ഇമ്രാൻ ഖാൻ

'ഇന്ത്യ ഭരിക്കുന്ന പാർട്ടി പാക്ക് വിരുദ്ധർ, തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ അവർ തള്ളി': ഇമ്രാൻ ഖാൻ

ഇസ്‍ലാമബാദ്| Rijisha M.| Last Updated: ശനി, 8 ഡിസം‌ബര്‍ 2018 (07:19 IST)
ഇന്ത്യൻ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ ഭരിക്കുന്നത് പാർട്ടി പാക്ക് വിരുദ്ധരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തള്ളിയതായി ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ആരോപിച്ചു.

'തെരഞ്ഞെടുപ്പുകൾ അവസാനിക്കുമ്പോൾ ഇന്ത്യയുമായുള്ള ചർച്ചകള്‍ തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നുണ്ട്, അതിന് പരിഹാരം കാണാൻ പാകിസ്ഥാന് താൽപ്പര്യവുമുണ്ട്.

യുഎസ്എ ആരോപിക്കുന്ന തരത്തിൽ താലിബാൻ ഭീകരർക്ക് അഭയസ്ഥാനം ഒരുക്കുന്നത് പാക്കിസ്ഥാനല്ല. അധികാരത്തിലെത്തിയ ഉടന്‍ സുരക്ഷാ സേനകളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങൾ പാക്കിസ്ഥാനിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :