ഘടന മാറിയ കോഴിക്കോട്

കോഴിക്കോട്| ഹരിപാല|
98ലും കോഴിക്കോടിനെ പ്രതിനിധാനം ചെയ്ത വീരേന്ദ്രകുമാര്‍ ഇത്തവണയും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 98ല്‍ കോണ്‍ഗ്രസ്സിലെ അഡ്വ പി ശങ്കരനും 99ല്‍ കെ മുരളീധരനും കോഴിക്കോടിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ആര്‍ക്കും ജയിക്കാവുന്ന മണ്ഡലമായിരുന്ന കോഴിക്കോട് ഘടന മാറിയതോടെ കൂടുതല്‍ ഇടത്തോട്ട് ചാഞ്ഞു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

എന്നാല്‍ ഇടതുമുന്നണിയിലെ സീറ്റ് തര്‍ക്കം ഇടതുപക്ഷത്തിന്‍റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ജയസാധ്യത കണക്കിലെടുത്ത് മണ്ഡലം ജനതാദളില്‍ നിന്ന് സിപി‌എം പിടിച്ചെടുത്തേക്കും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പകരം വയനാട് സീറ്റ് ജനതാദളിന് നല്‍കാനാണ് പദ്ധതി.

സിപി‌എം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കോഴിക്കോട് ഇല്ലെങ്കിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ് ആണ് പരിഗണനയിലുള്ളത്. കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമ്മിഷണറായിരുന്ന പി എം അബ്ദുല്‍ ഖാദറിന്‍റെ മകനായ മുഹമ്മദ് റിയാസ് ‍സിപിഎം നോര്‍ത്ത്‌ ഏരിയാ കമ്മറ്റി അംഗം കൂടിയാണ്.

ജില്ലയിലെ മുസ്ലിം ന്യൂനപക്ഷ വോട്ട് ലക്‍ഷ്യം വച്ചാണ് 33കാരനായ ഈ യുവജന നേതാവിനെ സിപി‌എം ഗോദയിലിറക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി മുരളീധരനെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസുകൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ മണ്ഡലം പൂര്‍ണമായ തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :