വനജ: നാടകത്തിന്‍റെ നിത്യഹരിത നായിക

എന്‍.പി.സി.രംജിത്ത്.

Kalamandalam Vanaja
FILEFILE
'അടുത്ത ബെല്ലോടുകൂടി നമ്മളേവരും ആകാംഷയോടെ കാത്തിരുന്ന കണ്ണൂര്‍ നടനകലാക്ഷേത്രയുടെ അന്പതാമത് നാടകം....""

കലാമണ്ഡലം വനജ കാത്തിരിക്കുകയാണ്, ആയിരക്കണക്കിന് വേദികള്‍ പിന്നിട്ട ഈ അനൗസ്മന്‍റ് ഒരിക്കല്‍കൂടി കേള്‍ക്കാന്‍. വനജ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച 49 നൃത്തസംഗീത നാടകങ്ങള്‍ കണ്ണൂര്‍ നടനകലാക്ഷേത്ര ഇതിനകം ആസ്വാദകര്‍ക്ക് മുന്നിലെത്തിച്ചു കഴിഞ്ഞു.

1970-80 കാലഘ"ങ്ങളില്‍ ഈ നാടകസംഘത്തിന്‍റെ ഒത്ധ നാടകമെങ്കിലും അരങ്ങേറാത്ത ഉത്സവപ്പറന്പുകള്‍ കേരത്തിലുണ്ടായിരുന്നില്ല. 'കടാങ്കോ"ുമാക്ക'മെ ഒത്ധ നാടകം മാത്രം ഇതിനകം രണ്ടായിരത്തോളം വേദികള്‍ പിന്നിട്ടു കഴിഞ്ഞു.

'കടാങ്കോ"ുമാക്ക'ത്തിനു പുറമെ "ശ്രീമുത്തപ്പന്‍', നല്ലതങ്ക, മതിലേരി കി, രാജഹരിശ്ഛ്ന്ദ്ര, സത്യവാന്‍ സാവിത്രി, മുച്ചിലോ"ു ഭഗവതി, തിരുപ്പതി വെങ്കിടേശ്വരാ മഹാത്മ്യം, ബദറുല്‍ മുനീര്‍ ഉസ്നുല്‍ ജമാല്‍, ശ്രീ ഗുരുവായൂരപ്പന്‍... അങ്ങിനെ നീളുകയാണ് ആ പട്ടിക.

സംവിധാനത്തിനും നിര്‍മ്മാണത്തിനും പുറമെ നടനകലാക്ഷേത്രയുടെ നാടകങ്ങളിലേറെയിലും നായികാ വേഷത്തില്‍ വനജയുടെ സാിദ്ധ്യമുണ്ടായിത്ധന്നു. നാടക സംഘമെ ആശയം തെ ഉത്തര മലബാറിന് അന്യമായിരുന്ന കാലത്തായിത്ധന്നു കണ്ണൂര്‍ നടനകലാക്ഷേത്രയുടെ പിറവി.

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനിച്ച വനജയ്ക്ക് നൃത്തത്തോടുള്ള അഭിനിവേശം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. മകളുടെ ആഗ്രഹം തിരിച്ചറിഞ്ഞ അച്ഛന്‍ കൊയ്യോടന്‍ കുഞ്ഞിക്കണ്ണനും അമ്മ പദ?ിനിയും മകളെ പത്താം വയസ്സില്‍ കല്യാശ്ശേരി കൃഷ്ണദാസ് മാഷിന്‍റെ കീഴില്‍ നൃത്തപഠനത്തിനയച്ചു.

നൃത്തം ജന്മസിദ്ധമായി ലഭിച്ച വനജയ്ക്ക് മുദ്രകളും ചുവടുകളും അതിവേഗം വഴങ്ങി. തുടര്‍് വളപ'ണം രജനി ടീച്ചറുടേയും ശിവപാലന്‍ മാസ്റ്ററുടേയും ശിക്ഷണത്തില്‍ നൃത്തരംഗത്ത് അരങ്ങേറ്റം കുറിച്ചു. വനജയുടെ നൃത്തചാതുര്യം കണ്ട എസ്.കെ. പൊറ്റക്കാട് ഉള്‍പ്പൈടെയുള്ള അഭ്യുദയകാംക്ഷികളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധം 13-പതിമൂാം വയസ്സില്‍ വനജയെ കലാമണ്ഡലത്തിലെത്തിച്ചു.

വള്ളത്തോളിന്‍റെ സാിദ്ധ്യത്തിലായിത്ധന്നു കലാമണ്ഡലത്തിലേക്കുള്ള ഇന്‍റര്‍വ്യൂ. അവിടെനിന്നും ചിന്നമ്മു അമ്മയുടെ ശിക്ഷണത്തില്‍ മോഹിനിയാ"വും സത്യഭാമയുടെ ശിക്ഷണത്തില്‍ ഭരതനാട്യവും അഭ്യസിച്ച് പുറത്തിറങ്ങുന്പോള്‍ ഉത്തര മലബാറുകാര്‍ക്ക് അതൊരു അത്ഭുത വാര്‍ത്തയായിത്ധന്നു. കാരണം ഈ പ്രദേശത്തുനിന്നും ആദ്യമായി'ായിരുന്നു ഒരു കലാകാരി കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങുത്.

നൃത്താദ്ധ്യാപനവുമായി കലാരംഗത്ത് സജീവമാവുതിനിടയിലാണ് നാടകകന്പനിയെ ആശയം മനസ്സിലുദിക്കുത്. അങ്ങനെ 1972-ല്‍ വനജയും ഭര്‍ത്താവ് അരയാക്കണ്ടി രവീന്ദ്രനും ചേര്‍് കണ്ണൂര്‍ നടനകലാക്ഷേത്രത്തിന്‍ തുടക്കമി'ു. അന്തരിച്ച ചലച്ചിത്രനടന്‍ തിക്കുറിശ്ശിയായിതരുന്നു രക്ഷാധികാരി.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :