കളിവിളക്കിന് മുമ്പിലെ കൃഷ്ണന്‍

WEBDUNIA|

വള്ളത്തോള്‍ കലാമണ്ഡലം തുടങ്ങിയപ്പോള്‍ വാരണക്കോട് കൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ പഠിക്കാനെത്തി. വടക്കന്‍ ചിട്ടയിലുള്ള പരിശീലനം സിദ്ധിച്ച ശേഷമാണ് പ്രശസ്തനായ ഗുരു കുഞ്ചുക്കുറുപ്പിന്‍റെയും പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെയും ശിഷ്യനാവാന്‍ വടക്കു നിന്ന് കൃഷ്ണന്‍ എത്തുന്നത്.

ഈ കുട്ടി കലാമണ്ഡലത്തിന്‍റെ അഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കേരളത്തിന് കിട്ടിയത് ഒരു മഹാനടനെയായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരെ. 1990 ഓഗസ്റ്റ് 15നായിരുന്നു കലാമണ്ഡലം കൃഷ്ണന്‍ നായരുടെ അന്ത്യം.

കഥാപാത്രങ്ങളുമായി താദാത്മ്യം പ്രകടിപ്പിക്കാനുള്ള കഴിവ്, ഭാവ രസങ്ങളുടെ ദീപ്തമായ അവതരണം എന്നിവ കൃഷ്ണന്‍ നായരെ മറ്റു കഥകളി നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കി; കേമനാക്കി.

പച്ച, മിനുക്ക് വേഷങ്ങളിലായിരുന്നു കൃഷ്ണന്‍ നായരുടെ പ്രാഗത്ഭ്യം. നളചരിതത്തിലെ നളന്‍, ബാഹുകന്‍, നിവാത കവച കാലകേയ വധത്തിലെ അര്‍ജുനന്‍, രുഗ്മാംഗദ ചരിതത്തിലെ രുഗ്മാംഗദന്‍, പൂതനാമോക്ഷത്തിലെയും കൃമ്മീര വധത്തിലെയും ലളിതമാര്‍, സന്താനഗോപാലത്തിലെ കുന്തി തുടങ്ങി കൃഷ്ണന്‍ നായര്‍ അഭിനയ മികവിലേറ്റിയ ഒട്ടേറെ വേഷങ്ങളുണ്ട് പറയാന്‍.

ദുര്യോധന വധത്തിലെ രൗദ്ര ഭീമന്‍, ബാലി വിജയത്തിലെ രാവണന്‍ എന്നിവയും കൃഷ്ണന്‍ നായര്‍ക്ക് പ്രിയതാരമായ വേഷങ്ങളായിരുന്നു.

മോഹിനിയാട്ടത്തിന്‍റെ അമ്മയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ. കലാമണ്ഡലത്തിലെ കഥകളി-മോഹിനിയാട്ടം വിദ്യാര്‍ത്ഥികളായ ഇരുവരും പ്രണയബദ്ധരായി വിവാഹിതരാവുകയായിരുന്നു. പിന്നീട് ഇരുവരും അവരവരുടെ കലാ മണ്ഡലങ്ങളില്‍ ഏറ്റവും മികവുറ്റരാവുകയും ചെയ്തു.

മാണി മാധവ ചാക്യാരുടെ കീഴിലുള്ള കണ്ണ് സാധകവും ഗുരുകുഞ്ചുക്കുറപ്പിന്‍റെ കീഴിലുള്ള മുഖഭിനയ പഠനവും, ഭാവ-രസ-മുഖരാഗ പരിചയവുമാണ് കൃഷ്ണന്‍ നായരെ മികച്ച കഥകളി നടനാക്കിയത്. ആംഗികാഭിനയത്തിന് പ്രാധാന്യം നല്‍കുന്ന വടക്കന്‍ ചിട്ടയില്‍, സാത്വികാഭിനയത്തിന് ഊന്നല്‍ നല്‍കുന്ന തെക്കന്‍ ചിട്ട വിദワമായി ഉപയോഗിക്കാന്‍ കൃഷ്ണന്‍ നായര്‍ക്ക് കഴിഞ്ഞു.

കഥകളി പ്രേക്ഷകരും കൃഷ്ണന്‍ നായരും തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. കൃഷ്ണന്‍ നായരുണ്ടെന്ന് കേട്ടാല്‍ എല്ലാം മാറ്റി വച്ച് പാഞ്ഞെത്തുന്ന ഒട്ടേറെ ആരാധകര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആടുന്നത് ജ-നങ്ങളെ മനസ്സിലാക്കിക്കാനുള്ള കൃഷ്ണന്‍ നായരുടെ കഴിവാണ് അദ്ദേഹത്തെ ജനപ്രിയ കഥകളി നടനാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :