ലോക നാടക ദിനം

ടി ശശി മോഹന്‍

theatre day guru gopinath
WDWD
രംഗകലയെപ്പറ്റിയുളള സമഗ്രമായ അറിവുകള്‍ സമാഹരിക്കാന്‍ പറ്റിയ വേദിയാണ് ലോക നാടകദിനം. സൃഷ്ടിപരമായ ദര്‍ശനങ്ങളുടെ പങ്കുവെയ്ക്കല്‍ ഈ നാടകദിനാഘോഷങ്ങളുടെ പ്രധാനലക്ഷ്യമാണ്. നടന സൗകുമാര്യങ്ങളുടെ പുതിയ വഴികളും, കാഴ്ചപ്പാടുകളുമാണ് എന്നും ലോക നാടകദിനത്തെ സജീവമാക്കുന്നത്.

1961 ജൂണില്‍ ആദ്യം ഹെല്‍സിങ്കിയിലും പിന്നീട് വിയെന്നയിലുമായി ലോക നാടക വേദിയുടെ ഒന്‍ന്പതാമത് കണ്‍വെന്‍ഷന്‍ നടന്നു. അന്ന് നാടകവേദിയുടെ പ്രസിഡന്‍റായ ആര്‍.വി. കിവിമയുടെ നിര്‍ദേശമാണ് "ലോക നാടകദിനം' എന്ന ആശയം.

അങ്ങനെയാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 27 ലോക നാടകദിനമായി ആചരിച്ചു വരുന്നത്.
സര്‍ക്കാര്‍ ചുമതലയിലല്ലാതെ യുനെസയുമായി സഹകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായി ലോക നാടകവേദി മാറിയിരിക്കുന്നു.

എല്ലാവര്‍ഷവും എല്ലാ മേഖലകളിലുമുണ്ടാകുന്ന പ്രതിഭകളുടെ സംഗമം ഈ നാടക ദിനത്തോടനുബന്ധിച്ച് നടത്തുന്നു. ഈ സംഗമത്തില്‍ ലോകത്തോടുള്ള അവരുടെ പ്രതികരണം പ്രതിഫലിക്കുന്നു.

ലോക നാടക ദിനത്തിന്‍റെ സന്ദേശം 20 ലധികം ഭാഷകളിലായി പ്രചരിപ്പിക്കാറുണ്ട്. നൂറു കണക്കിന് റേഡിയോ ടെലിവിഷന്‍ സെന്‍ററുകള്‍ ഈ സന്ദേശം ലേകമെന്പാടുമെത്തിക്കും. നൂറു കണക്കിന് ദിനപത്രങ്ങളിലൂടെയും സന്ദേശം പ്രചരിപ്പിക്കും.
theate day
WDWD


നാടകകലയുടെ ശക്തിയും സൗന്ദര്യവേും വിളിച്ചോതുന്ന ആഘോഷമായി നാടകദിനം മാറിക്കഴിഞ്ഞു. കലാകാരന്മാര്‍ക്ക് അവരുടെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണ് ലോക നാടക ദിനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

WEBDUNIA|
ലോകത്തിന്‍റെ എല്ലാ ഭാഗത്തും നാടക ദിനത്തോടനുബന്ധിച്ച് കലാ-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :