സ്വപ്നത്തിന്റെയും സ്ഥൈര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും 14 വര്‍ഷങ്ങള്‍

ജയ്‌ദീപ് കാര്‍ണിക്

WEBDUNIA|
PRO
PRO
14 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1999 സെപ്റ്റംബര്‍ 23, വെബ്ദുനിയയെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നം യാഥാര്‍ഥ്യമായ ദിനമായിരുന്നു. ദൃഢനിശ്ചയവും സമര്‍പ്പിതവും കര്‍മ്മോത്സുകവുമായ ഒരു മനസില്‍ ഉയിര്‍കൊണ്ട സ്വപ്നം യാഥാര്‍ഥ്യമായ ദിനം. യാത്രയുടെ ആരംഭം അത്ര സുഗമമായിരുന്നില്ല. പക്ഷേ ഈ യാത്രയില്‍ ഒരു പാട് പേര്‍ ഞങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്നു, മറ്റു ചിലര്‍ വേര്‍പിരിഞ്ഞു. അവരുടെ വിയര്‍പ്പിലും അക്ഷീണമായ പരിശ്രമത്തിലൂടെയാണ് വെബ്ദുനിയ ഉയരങ്ങളിലെത്തിയത്.
PRO
PRO

ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം 14 വര്‍ഷം ഒരു നീണ്ട കാലയളവല്ല. പക്ഷേ സൈബര്‍ ലോകത്തിലെ മാറ്റങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ വെബ്‌ദുനിയയുടെ 14 വര്‍ഷത്തെ യാത്രയും ലക്‍ഷ്യവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. നയി ദുനിയയില്‍ നിന്ന് പിറന്ന വെബ്‌ദുനിയ വെബ് ലോകത്ത് സ്വന്തം സ്ഥാനം ഹരിശ്രീ കുറിക്കുമ്പോള്‍ ഇന്റര്‍‌നെറ്റ് പോലും ഇന്ത്യയില്‍ ഒരു പൂര്‍ണ്ണ യാഥാത്ഥ്യമായിരുന്നില്ല. ഇന്ത്യന്‍ ഭാഷകളെ അതിന്റേതാ‍യ സ്ക്രിപ്റ്റില്‍ വെബ് ലോകത്തെ പരിചയപ്പെടുത്തുകയെന്നത് ഏറെ സങ്കീര്‍ണമായിരുന്നു. എന്നാല്‍ ഇന്ന് അതിനെ ഒരു വിജയകരമായി ലോകത്തിനു മുന്നിലെത്തിച്ചു അവതരിപ്പിക്കാന്‍ വെബ്‌ദുനിയയ്‌ക്ക് കഴിഞ്ഞു. ഇന്ന് തനത് ഭാഷകളിലെ ഉള്ളടക്കം ഒരു വലിയ സാധ്യതയായി വളര്‍ന്നുകഴിഞ്ഞു.

ഒരു സ്വപ്നം യാഥാര്‍ഥ്യമാകണമെന്ന സമര്‍പ്പണവും സ്ഥൈര്യവും കൊണ്ടാണ് ഇത് സാധ്യമായത്. ഇന്ന് അതിനെ മറികടന്ന് ഒരോരുത്തരും അവരവരുടേതായ സാന്നിധ്യം ഉറപ്പിക്കുന്ന നിലയിലായി കാര്യങ്ങള്‍. ഇന്ന് ഒരു വൃക്ഷത്തൈയില്‍നിന്ന് പടുവൃക്ഷമായി പടര്‍ന്ന് കഴിഞ്ഞു വിവരവിപ്ലവം. വാക്കുകളുടെയും പ്രസരിപ്പിന്റെയും ലോകത്ത് നിതാന്ത ജാഗ്രതയോടെ നിലനില്‍ക്കുന്ന നിരവധി പേര്‍ ഇന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്‍.

ഈ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം നടന്ന, ഞങ്ങള്‍ക്ക് തണലായി നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി, നല്ല നമസ്‌ക്കാരം. എല്ലാവരുടേയും ആശംസകളും സ്‌നേഹ പ്രാര്‍ത്ഥനകളും പിന്തുണയും എല്ലായ്പ്പോഴും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :